World Laughter Day 2022: ഇന്ന് ലോക ചിരി ദിനം; ആരോഗ്യത്തിന് ചിരി ഏറെ പ്രധാനം

Laughter Day : മാനസിക സമ്മർദ്ദം, വേദന എന്നിവ കുറയ്ക്കും ഹൃദയാരോഗ്യം സംരക്ഷിക്കും തുടങ്ങി ചിരിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. 

Written by - Zee Malayalam News Desk | Last Updated : May 1, 2022, 02:13 PM IST
  • എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരി ദിനമായി ആഘോഷിക്കുന്നത്.
  • ചിരിക്ക് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറെ പ്രധാന്യമുണ്ട്.
    മാനസിക സമ്മർദ്ദം, വേദന എന്നിവ കുറയ്ക്കും ഹൃദയാരോഗ്യം സംരക്ഷിക്കും തുടങ്ങി ചിരിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ഏറെയാണ്.
World Laughter Day 2022:  ഇന്ന് ലോക ചിരി ദിനം; ആരോഗ്യത്തിന് ചിരി ഏറെ പ്രധാനം

ഇന്ന് ലോക ചിരി ദിനമാണ്. എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരി ദിനമായി ആഘോഷിക്കുന്നത്. ചിരിക്ക് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറെ പ്രധാന്യമുണ്ട്. മാനസിക സമ്മർദ്ദം, വേദന എന്നിവ കുറയ്ക്കും ഹൃദയാരോഗ്യം സംരക്ഷിക്കും തുടങ്ങി ചിരിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ചിരിക്കുന്നതിന്റെ പ്രാധാന്യം അറിയിക്കാനും, ലോക സമാധാനത്തിനും വേണ്ടിയാണ് ലോക ചിരിദിനം ആഘോഷിക്കുന്നത്.  

ലോക ചിരി ദിനം ഇന്ത്യയിലാണ് ആദ്യമായി ആചരിച്ചത്. ചിരി യോഗ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഡോ. മദൻ കതാരിയക്കാണ് ലോക ചിരി ദിനം ആരംഭിച്ചത്.  1998 ജനുവരി 11 ന് മുംബൈയിലാണ് ആദ്യമായി ലോക ചിരി ദിനം ആഘോഷിച്ചത്.  സമൂഹത്തിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ചിരി ദിനം ആരംഭിച്ചത്. അതിനുശേഷം എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച ലോക ചിരി ദിനമായി ആഘോഷിച്ച് വരികെയാണ്.

ALSO READ:ചർമപ്രശ്നങ്ങൾ മുതൽ രോ​ഗപ്രതിരോധശേഷി വരെ; അറിയാം മാമ്പഴത്തിന്റെ ​ഗുണങ്ങൾ

ചിരി ദിനത്തിന്റെ പ്രാധാന്യം

ആളുകൾ ചിരിക്കുക - ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ചിരിയാണ് ഏറ്റവും വലിയ മരുന്ന് എന്നാണ് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്. നിരവധി രോഗങ്ങൾ ചിരിച്ചാൽ കുറയ്ക്കാം എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. വിഷാദം, മാനസിക സമ്മർദ്ദം, പിരിമുറുക്കം ഇവയെല്ലാം കുറയ്ക്കാൻ ചിരി സഹായിക്കും.

ചിരിക്കുന്നതിന്റെ പ്രധാന്യം

1) ചിരിക്കുന്നത് കൊണ്ട് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

2) ചിരിക്കുമ്പോൾ കൂടുതൽ ഓക്സിജൻ ശരീരത്തിലേക്ക് എത്തും. 

3) മാനസിക സമ്മർദ്ദം കുറയ്ക്കും

4) പ്രമേഹം നിയന്ത്രിക്കും

5) ശരീരത്തിലെ രക്തയോട്ടം വർധിക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News