മധുരം ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. ഭക്ഷണത്തിനൊപ്പവും, പലഹാരങ്ങളായും ഒക്കെ ഒരുപ്പാട് മധുരം കഴിക്കാറുണ്ട്. ജ്യൂസുകള്‍, ഷേക്ക് എന്നിവയിലെല്ലാം ധാരാളം പഞ്ചസാര ഉണ്ടാകാറുണ്ട്. പഞ്ചസാരയെ വെളുത്ത വിഷമെന്ന് വിളിക്കാറുണ്ട്. ശരീരത്തിന് ആവശ്യമില്ലാത്ത കലോറിയാണ് പഞ്ചസാരയുടേത്. മാത്രമല്ല ശരീരത്തിന് ദോഷം ചെയ്യുകയും ചെയ്യും. പഞ്ചസാര കൂടാതെ മദ്യത്തിലും ഇത്തരത്തിലുള്ള കലോറിയാണ് ഉള്ളത്. അതിനാൽ തന്നെ അമിതമായി പഞ്ചസാര കഴിക്കുന്നത് ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകും.
ശരീരഭാരം വർധിക്കും
ആഗോതലത്തിൽ അമിതഭാരം വർധിക്കാൻ കാരണമാകുന്നത് പഞ്ചസാരയും, കൂടാതെ അമിതമായി മധുരം ചേർത്ത സോഫ്റ്റ് ഡ്രിങ്കുകളുമാണ്. സോഫ്റ്റ് ഡ്രിങ്ക്, ജ്യൂസ്, മധുരം ചേർത്ത് ചായ എന്നിവയിലെല്ലാം ഫ്രക്ടോസാണ് അടങ്ങിയിരിക്കുന്നത്. ഇത് വിശപ്പും കൂടുതൽ മധുരം കഴിക്കാനുള്ള ആഗ്രഹവും വർധിപ്പിക്കും. അതിനാൽ തന്നെ അമിതമായി മധുരം കഴിക്കുന്നത് ഭാരം വർധിക്കാൻ കാരണമാകും.
ALSO READ: Potato Side Effects: ഉരുളക്കിഴങ്ങിൽ മറഞ്ഞിരിക്കുന്ന അപകടം; അറിയണം ഇക്കാര്യങ്ങൾ
ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കും
ഒരുപാട് മധുരം കഴിക്കുന്നത് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. പഠനങ്ങൾ അനുസരിച്ച് ഒരുപാട് മധുരം കഴിക്കുന്നത് അമിത ഭാരം, പ്രമേഹം, അമിത് രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകും. ഇവയെല്ലാം ഹൃദ്രോഗത്തിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുന്നത് അതെറോസ്‌ക്ളിറോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് മൂലം ധമനികൾ അടയുന്ന അവസ്ഥയാണ് ഇത്.
മുഖക്കുരു
മധുരം കഴിക്കുന്നവരിൽ കൂടുതലായി മുഖക്കുരു കാണാറുണ്ട്. മധുരം അധികമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പ്രമേഹം ഉയർത്തും. ഇത് ആൻഡ്രോജൻ സ്രവണം, എണ്ണ ഉത്പാദനം, വീക്കം എന്നിവ ശരീരത്തിൽ ഉണ്ടാകാൻ കാരണമാകുകയും, ഇതിനെ തുടർന്ന് അമിതമായി മുഖക്കുരു ഉണ്ടാകുകയും ചെയ്യും. എന്നാൽ മധുരം കുറവുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ഈ പ്രശ്‍നങ്ങൾക്കുള്ള സാധ്യത കുറയുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കാൻസർ
മധുരം അമിതമായി കഴിക്കുന്നവരിൽ ചില കാൻസറുകൾ ഉണ്ടാകാനുള്ള സ്‌ഥത കൂടുതലാണ്. മധുരം കൂടുതലായി കഴിക്കുന്നത് അമിതഭാരത്തിന് കാരണമാകുകയും, ഇത് കാൻസർ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഒരു പഠനം പ്രകാരം അന്നനാളത്തിലെ കാൻസർ, പ്ലൂറൽ കാൻസർ, ചെറുകുടലിലെ കാൻസർ എന്നിവ ഉണ്ടാകാൻ മധുരം കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...