Potato: ശരീരഭാരം വർധിപ്പിക്കുന്നതിൽ ഉരുളക്കിഴങ്ങ് വില്ലനാണോ ?

വളരെയധികം പോഷകങ്ങൾ നിറഞ്ഞ ഭക്ഷണപദാർഥമാണ് ഉരുളക്കിഴങ്ങ്

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 03:09 PM IST
  • ഒലീവ് ഓയിൽ ഉപയോ​ഗിച്ച് ഉരുളക്കിഴങ്ങ് പാകം ചെയ്ത് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്
  • ഉരുളക്കിഴങ്ങിൽ അന്നജവും നാരുകളും കൂടുതലാണ്
  • ഉരുളക്കിഴങ്ങിൽ ഉയർന്ന അളവിൽ പൊട്ടാസ്യം ഉണ്ട്
  • ഇത് ശരീരഭാരം കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഡയറ്റീഷ്യൻമാർ അഭിപ്രായപ്പെടുന്നു
Potato: ശരീരഭാരം വർധിപ്പിക്കുന്നതിൽ ഉരുളക്കിഴങ്ങ് വില്ലനാണോ ?

ശരീരഭാരം വർധിപ്പിക്കുമെന്ന് പലരും ധരിച്ചുവച്ചിരിക്കുന്ന ഒരു ഉത്പന്നമാണ് ഉരുളക്കിഴങ്ങ്. എന്നാൽ ആരോ​ഗ്യവി​ദ​ഗ്ധർ പറയുന്നത് ഉരുളക്കിഴങ്ങ് ശരീരഭാരം കുറയ്ക്കുമെന്നാണ്. വളരെയധികം പോഷകങ്ങൾ നിറഞ്ഞ ഭക്ഷണപദാർഥമാണ് ഉരുളക്കിഴങ്ങ്.

എന്നാൽ വറുത്ത ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. ഒലീവ് ഓയിൽ ഉപയോ​ഗിച്ച് ഉരുളക്കിഴങ്ങ്  പാകം ചെയ്ത് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഉരുളക്കിഴങ്ങിൽ അന്നജവും നാരുകളും കൂടുതലാണ്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. ഉരുളക്കിഴങ്ങിൽ ഉയർന്ന അളവിൽ പൊട്ടാസ്യം ഉണ്ട്. ഇത് ശരീരഭാരം കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഡയറ്റീഷ്യൻമാർ അഭിപ്രായപ്പെടുന്നു.

ഉരുളക്കിഴങ്ങിൽ വേ​ഗത്തിൽ പ്രവർത്തിക്കുന്ന കാർബോഹൈഡ്രേറ്റ് ആണുള്ളത്. പരിമിതമായ അളവിൽ കഴിക്കുമ്പോൾ ഉരുളക്കിഴങ്ങ് ദോഷകരമായ ഭക്ഷണമല്ല. ഫ്രഞ്ച് ഫ്രൈസ്, ബട്ടർ ചേർത്ത് തയ്യാറാക്കുന്ന ഉരുളക്കിഴങ്ങ് വിഭവങ്ങൾ എന്നിവ ശരീരഭാരം വർധിപ്പിക്കും. എന്നാൽ വേവിച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് ദഹനത്തിനും നല്ലതാണെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News