Sugar Consumption Side Effects: മധുരമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. രാവിലെ മുതല്‍ ആരംഭിക്കും പഞ്ചസാരയുടെ ഉപയോഗം. പഞ്ചസാര ഉപയോഗിക്കാത്തവരായിട്ട് ആരുംതന്നെ ഉണ്ടാവില്ല. രാവിലത്തെ ചായ മുതല്‍ ആരംഭിക്കും പഞ്ചസാരയോടുളള പ്രിയം.
Also Read: Dreams About Death: മരണം സ്വപ്നം കണ്ടിട്ടുണ്ടോ? ഭയക്കേണ്ട, ശുഭ സൂചന
പലരും ചായയില്‍ പോലും അമിതമായി പഞ്ചസാര ഉപയോഗിക്കുന്നവരാകാം. എത്രത്തോളം മധുരം കഴിച്ചാലും മതിവരാത്തവരും നമുക്കിടയിലുണ്ട്.. എന്നാല്‍, പഞ്ചസാര അല്ലെങ്കില്‍ മധുരം അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. പഞ്ചസാര അമിതമായി കഴിച്ചാൽ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപെടുക.
Also Read: Shani Transit 2023: ശനി സംക്രമണം, ഈ രാശിക്കാര്‍ക്ക് ഇനി സുവർണ്ണ ദിനങ്ങള്‍!!
അമിതമായി പഞ്ചസാര കഴിക്കുന്നതുമൂലം ഉണ്ടാകുന്നത് അനവധി ആരോഗ്യ പ്രശ്നങ്ങളാണ്. അമിതമായി പഞ്ചസാര കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...
1. ക്യാന്‍സര്‍ സെല്ലുകള്‍ വളരാന്‍ ഇടയാകും
ക്യാന്‍സര്‍ രോഗികള്‍ പഞ്ചസാര അധികം കഴിക്കരുത്. പഞ്ചസാര അമിതമായി കഴിയ്ക്കുന്നത് ക്യാന്‍സര്‍ സെല്ലുകള്‍ വളരാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ എന്ന മാസികയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
2. ഹൃദയ പേശികളെ ബാധിക്കും
പഞ്ചസാര അമിതമായാല്‍, ഹൃദയപേശികളുടെ ആരോഗ്യത്തിന് ഉത്തമമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6 ഫോസ്‌ഫേറ്റിന്‍റെ അളവ് കൂടാനും അതുവഴി ഹൃദ്രോഗം ഉണ്ടാകാനും ഇടയാകും.
3. ശരീരഭാരം വര്‍ദ്ധിപ്പിക്കും
അമിതമായി പഞ്ചസാര കഴിയ്ക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കാന്‍ ഇടയാക്കും. ഇത് ശരീരത്തില്‍ അമിതമായി കലോറി എത്തിയ്ക്കും.
`4. പ്രതിരോധശേഷിയെ തളര്‍ത്തും...
നമ്മുടെ പ്രതിരോധശേഷി നശിപ്പിക്കുന്ന എന്‍ഡോര്‍ഫിന്‍റെ അളവ് വര്‍ദ്ധിക്കാന്‍ പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകും.
5. മുഖക്കുരു ഉണ്ടാകാന്‍ ഇടയാകുന്നു
പഞ്ചസാര അമിതമായി ശരീരത്തില്‍ എത്തുന്നത്, മുഖക്കുരുവിനും മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കാരണമാകും.
6. ഗര്‍ഭകാല പ്രശ്‌നം...
ഗര്‍ഭകാലത്ത് പഞ്ചസാര അമിതമായി ഉപയോഗിയ്ക്കുന്നത് ഗര്‍ഭസ്ഥശിശുവിന്‍റെ പേശീവളര്‍ച്ചയെ സാരമായി ബാധിക്കും. ഇത് കുഞ്ഞിന്‍റെ അനാരോഗ്യത്തിന് കാരണമാകും.
7. വിഷാദരോഗത്തിന് വഴി തെളിയ്ക്കുന്നു
പഞ്ചസാര അധികമുള്ള ഭക്ഷണം കഴിയ്ക്കുന്നത് വിഷാദരോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
8. രക്തത്തിലെ പ്രോട്ടീനെ നശിപ്പിക്കും
അമിതമായ അളവില്‍ പഞ്ചസാര ഉപയോഗിയ്ക്കുന്നത് രക്തത്തിലെ പ്രധാനപ്പെട്ട രണ്ട് പ്രോട്ടീനുകളായ ആല്‍ബുമിന്‍, ലിപോപ്രോട്ടീന്‍സ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ശരീരത്തില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടിഞ്ഞുകൂടാന്‍ ഇത് കാരണമാകും.
9. രക്തസമ്മര്‍ദം വര്‍ദ്ധിപ്പിക്കും
അധികമായി പഞ്ചസാര ഉപയോഗിക്കുന്നത് രക്തസമ്മര്‍ദം വര്‍ദ്ധിപ്പിക്കും. ഒപ്പം അമിത വണ്ണത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
10. അമിതമായ ക്ഷീണം
പഞ്ചസാര അമിതമായി കഴിയ്ക്കുന്നത് ക്ഷീണത്തിനും ഊര്‍ജ്ജം കുറയുന്നതിലേയ്ക്കും നയിക്കും.
11. മുട്ട് വേദന
സന്ധിവാത പ്രശ്നമുള്ളവര്‍ പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുക.
12. ഉറക്കക്കുറവ്
പഞ്ചസാര അമിതമായി കഴിയ്ക്കുന്നത് ഉറക്കക്കുറവിലേയ്ക്ക് നയിക്കാം.
13. പല്ലിന് കേട് വരാം...
മധുരം അമിതമായി കഴിക്കുമ്പോൾ പല്ലിന് കേട് വരാനുള്ള സാധ്യത വളരെ കൂടുലാണ്. ചിലര്‍ അമിതമായ അളവിൽ മധുരം ചേർത്ത കാപ്പിയോ ചായയോ ആണ് കുടിക്കുന്നത്. ഇവരുടെ പല്ലുകൾ പെട്ടെന്ന് ദ്രവിക്കാൻ സാധ്യതയുണ്ട്. കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പല്ലിനു കറ പിടിക്കുവാനും പോട് വരുവാനുമുള്ള സാധ്യത ഏറെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.