Peanuts Benefits: നമ്മുടെ വീടുകളില്‍ വളരെ സാധാരണയായി കാണുന്ന ഒന്നാണ് നിലക്കടല. കപ്പലണ്ടി, കടല തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന നിലക്കടലയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ഏറെ ഗുണങ്ങളുള്ള നിലക്കടല ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
Also Read: Luck of Monday Born: അതീവ ഭാഗ്യശാലികളാണ് തിങ്കളാഴ്ച ജനിച്ചവര്‍!! ഈ ഗ്രഹത്തിന്‍റെ കൃപയാല്‍ ഉന്നത വിജയം ഉറപ്പ്
ആന്‍റിഓക്സിഡന്‍റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന നിലക്കടല ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ, മില്‍ക്ക് ബട്ടറിന് പകരം പീനട്ട് ബട്ടർ ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തില്‍ പ്രകടമായ മാറ്റം കൊണ്ടുവരും.
Also Read: Weekly Horoscope Tarot Reading: അടുത്ത 7 ദിവസം ഏറെ ശുഭകരം, മാളവ്യ രാജയോഗം നല്‍കും വന്‍ നേട്ടങ്ങൾ! ടാരറ്റ് ജാതകം അറിയാം
നിലക്കടലയിൽ (Peanuts) ധാരാളം പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം പൊണ്ണത്തടി (Obesity) കുറയ്ക്കാനും നിലക്കടല സഹായകമാണ്. ഹൃദയാരോഗ്യത്തിന് ഉത്തമമായ ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായകമാണ്.
കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം തടയാൻ നിലക്കടല സഹായിക്കും. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിനും ഇതിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ സഹായിക്കും.
ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് നിലക്കടല കഴിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും പിത്താശയക്കല്ലിന്‍റെ സാധ്യത കുറയ്ക്കുമെന്നാണ്. ഇതിൽ ഐസോഫ്ലേവോൺസ്, resveratrol, ഫൈറ്റിക് ആസിഡുകൾ തുടങ്ങിയ ആന്‍റിഓക്സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്.
ബയോട്ടിൻ, നിയാസിൻ, ഫോളേറ്റ്, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിൻ ഇ, തയാമിൻ എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു പ്രധാന സ്രോതസ്സാണ് നിലക്കടല. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് നിലക്കടല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനവുണ്ടാക്കില്ല. മാത്രമല്ല, ഇത് സ്ത്രീകളിൽ ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിലക്കടല ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ധാരാളം നാരുകള്‍ അടങ്ങിയിക്കുന്നതിനാൽ നിലക്കടല കഴിക്കുന്നത് വയർ പെട്ടെന്ന് നിറഞ്ഞ പ്രതീതി ഉളവാക്കും. ഇത് ഭക്ഷണം കുറച്ച് കഴിയ്ക്കാന്‍ പ്രേരിപ്പിക്കും. വിശപ്പും കുറയും. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിലക്കടല കഴിയ്ക്കുന്നത് ഉത്തമമാണ്.
ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ നിലക്കടല പ്രമേഹ രോഗികൾക്കും ധൈര്യമായി മിതമായ അളവിൽ കഴിക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായകമാണ്. ഫൈബർ ധാരാളം അടങ്ങിയിട്ടുളളതിനാൽ ദഹനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. കൂടാതെ, റക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
എന്നാല്‍, നിലക്കടല വെറുതെ കൊറിക്കുന്നതിന് പകരം, ചില പ്രത്യേക രീതിയിൽ കഴിക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യും. നിലക്കടല ബദാമിന്‍റെ പകരക്കാരനാണ് എന്നാണ് പറയപ്പെടുന്നത്. കൂടാതെ, നമ്മുടെ ബഡ്ജറ്റിന് ഉതകുന്ന തരം ലാഭകരവുമാണ്. അതിനാലാണ് നിലക്കടലയെ പാവപ്പെട്ടവരുടെ ബദാം എന്നും വിളിക്കുന്നത്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.