Hair Care Tips: കറുത്ത, നീളമുള്ള, മൃദുവായ മുടി ആരാണ് ആഗ്രഹിക്കാത്തത്? എന്നാല്‍, ഇന്നത്തെക്കാലത്ത് മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒട്ടു മിക്കവരേയും അലട്ടുന്ന ഒന്നാണ്.
നീളമുള്ള മുടി സുന്ദരമായ മുടി ആരാണ് ഇഷ്ടപ്പെടാത്തതായി ആരുമുണ്ടാകില്ല. എന്നാല്‍, നിരവധി പ്രശ്നങ്ങള്‍ മൂലം പലരുടെയും ഈ സ്വപ്നം സാക്ഷാത്കരിക്കതെ പോകുന്നു. സ്ത്രീയായാലും പുരുഷനായാലും, മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാവരേയും അലട്ടുന്നു. ചിലരുടെ മുടി കൊഴിയുന്നു, ചിലരെ ചെറുപ്രായത്തിൽ തന്നെ നര ബാധിക്കുന്നു. മിക്ക ആളുകളും നീളമുള്ള സുന്ദരമായ മുടി ഇല്ലാത്തതിൽ വിഷമിക്കുന്നു.
ഇന്നത്തെ കാലത്ത്, മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വിപണിയിൽ ധാരാളം ചികിത്സകൾ ലഭ്യമാണ്, ചില ചികിത്സകള്‍ ചിലവേറിയതും എന്നാല്‍ ചിലത് രാസവസ്തുക്കളുടെ അമിതമായ ഉപയോഗം മൂലം ദോഷകരവുമാണ്. ആ അവസരത്തില്‍, ആരോഗ്യകരവും സ്വാഭാവികവുമായ രീതിയിൽ മുടി വളർച്ച വർദ്ധിപ്പിക്കുന്നതിന്, മുടിയെ കൂടുതല്‍ ദൃഡവും സുന്ദരവുമാക്കുന്നതിന് നമ്മുടെ അടുക്കളയില്‍നിന്ന് തന്നെ പരിഹാരം കണ്ടെത്താം.
Also Read: Coffee Benefits: ആയിരത്തിലധികം വ്യത്യസ്ത രാസവസ്തുക്കൾ അടങ്ങിയ കാപ്പി നല്‍കുന്ന ഗുണങ്ങളും ഏറെ
മുടി വളര്‍ച്ചയ്ക്ക് സഹായിയ്ക്കുന്ന ഒന്നാണ് വെളുത്തുള്ളി... വെളുത്തുള്ളി ഉപയോഗിച്ച് മുടി എങ്ങിനെ സംരക്ഷിക്കാം എന്ന് നോക്കാം... വെളുത്തുള്ളിയിൽ ആവശ്യമായ അളവിൽ വിറ്റാമിൻ ബി, വിറ്റാമിൻ സി, സെലിനിയം, മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് മുടി നീളമുല്ലതും കട്ടിയുള്ളതും ശക്തവുമാക്കുന്നതിന് സഹായിയ്ക്കുന്നു.
വെളുത്തുള്ളി നീര് മുടിയിൽ പുരട്ടുന്നതിന്‍റെ ഗുണങ്ങൾ അറിയാം -
1. മുടിയുടെ ശക്തി:- മുടിയിൽ വെളുത്തുള്ളി നീര് ഉപയോഗിക്കുന്നത് വളരെ ഉപയോഗപ്രദമാണെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. ഇത് മുടിയെ ബലപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ മൃദുവാക്കാനും സഹായിയ്ക്കും. വെളുത്തുള്ളി ജ്യൂസിൽ അടങ്ങിയിരിയ്ക്കുന്ന സെലിനിയവും സൾഫറും മുടിയ്ക്ക് കൂടുതല്‍ ബലം നല്‍കുന്നു.
2. മുടി വളർച്ചയ്ക്ക് സഹായിയ്ക്കും:- മുടിയുടെ നീളം കൂട്ടാൻ സഹായിക്കുന്ന ധാരാളം വിറ്റാമിനുകളും ധാതുക്കളും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി നീര് മുടിയിൽ പുരട്ടിയാൽ അത് മുടിയുടെ നീളം അതിവേഗം വർദ്ധിപ്പിക്കും. മുടിയുടെ വളർച്ചയ്ക്കും ഇത് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു
3. മുടികൊഴിച്ചിൽ തടയും:- അമിതമായ മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ മുടിയില്‍ വെളുത്തുള്ളി നീര് പുരട്ടാം. ഇത് മുടികൊഴിച്ചിൽ അകറ്റും. വെളുത്തുള്ളി നീരില്‍ മുടികൊഴിച്ചിൽ തടയാൻ ഏറെ ഗുണം ചെയ്യുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്.
4. താരൻ അകറ്റാം:- വെളുത്തുള്ളി നീര് പുരട്ടുന്നത് താരൻ പ്രശ്‌നത്തിനും പരിഹാരമാണ്. വെളുത്തുള്ളി നീര് പതിവായി മുടിയിൽ പുരട്ടുന്നതിലൂടെ തലയോട്ടിയിലും മുടിയിലും അടിഞ്ഞുകൂടിയ താരൻ ഇല്ലാതാകുകയും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിൽ മാറുകയും ചെയ്യും.
5. മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു: - സൂര്യപ്രകാശത്തിന്‍റെ ദോഷകരമായ ഫലങ്ങൾ ചർമ്മത്തെ മാത്രമല്ല ദോഷകരമായി ബാധിക്കുക, മുടിയ്ക്കും ദോഷം ചെയ്യുന്നു. സൂര്യപ്രകാശം ഏറെ നേരം ഏല്‍ക്കുന്നത് മുടിയുടെ സ്വാഭാവിക കെരാറ്റിൻ പ്രോട്ടീൻ ക്രമേണ അപ്രത്യക്ഷമാകാന്‍ ഇടയാക്കുന്നു. ഇത് മുടിയുടെ ആരോഗ്യവും ഭംഗിയും ഇല്ലാതാക്കുന്നു. ഈ അവസരത്തില്‍ മുടി സംരക്ഷണത്തിന് വെളുത്തുള്ളി നീര് ഉപയോഗിക്കാം. ഇത് മുടിയെ കേടുപാടുകൾ സംഭവിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു.
വെളുത്തുള്ളി നീര് വീട്ടിൽ ഉണ്ടാക്കാം....
വെളുത്തുള്ളി നീര് വീട്ടിൽ ഉണ്ടാക്കുക് എന്നത് വളരെ എളുപ്പമുള്ള ഒന്നാണ്. വെളുത്തുള്ളി കുറച്ച് അല്ലി എടുത്ത് നന്നായി യോജിപ്പിച്ച് ജ്യൂസ് തയ്യാറാക്കുക. ഇനി ഈ ജ്യൂസിൽ ഒരു സ്പൂൺ വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുടിയില്‍ നന്നായി പുരട്ടുക. അതിനുശേഷം 2-4 മണിക്കൂറിന് ശേഷം മുടി നന്നായി കഴുകുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത് ഉപയോഗിച്ചാല്‍ കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് വ്യത്യാസം കാണാം.... മുടിയ്ക്കുള്ള ഒരു അത്ഭുത ടോണിക്കാണ് വെളുത്തുള്ളി നീര്....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...