Health Tips: ആരോഗ്യകരവും രുചികരവുമായ ഭക്ഷണത്തിന് അടുക്കളയിൽ വേണം ഈ 5 പാചകഎണ്ണകൾ

ഇന്ന് നല്ലൊരു ശതമാനം ആളുകള്‍ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. അതായത്, ശരിയായ ഭക്ഷണക്രമം, വ്യായാമം തുടങ്ങിയ കാര്യങ്ങള്‍ക്ക് ആളുകള്‍ കൂടുതല്‍  പ്രാധാന്യം നല്‍കിത്തുടങ്ങി.  പ്രായത്തിനനുസരിച്ച് നമ്മുടെ  ഭക്ഷണക്രമത്തിലും ജീവിത ശൈലിയിലും മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.  

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 06:26 PM IST
  • നിങ്ങള്‍ക്കറിയുമോ പാചകഎണ്ണകൾ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.
  • പല പാചകഎണ്ണകളുടെയും ഗുണങ്ങള്‍ പലതാണ്. അതിനാല്‍, പാചകഎണ്ണ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഗുണങ്ങളും അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്
Health Tips: ആരോഗ്യകരവും രുചികരവുമായ ഭക്ഷണത്തിന് അടുക്കളയിൽ വേണം ഈ 5  പാചകഎണ്ണകൾ

Health Tips: ഇന്ന് നല്ലൊരു ശതമാനം ആളുകള്‍ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. അതായത്, ശരിയായ ഭക്ഷണക്രമം, വ്യായാമം തുടങ്ങിയ കാര്യങ്ങള്‍ക്ക് ആളുകള്‍ കൂടുതല്‍  പ്രാധാന്യം നല്‍കിത്തുടങ്ങി.  പ്രായത്തിനനുസരിച്ച് നമ്മുടെ  ഭക്ഷണക്രമത്തിലും ജീവിത ശൈലിയിലും മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.  

Also Read:  Turmeric Milk Benefits: മഞ്ഞൾപ്പാല്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തുകൊണ്ട്?

മിക്ക ആളുകളും അവരുടെ ദിവസം ആരംഭിക്കുന്നത് പോഷകസമൃദ്ധമായ പ്രഭാതഭക്ഷണത്തോടെയാണ്.  കാരണം ദിവസം മുഴുവന്‍ ഊര്‍ജ്ജം ലഭിക്കാന്‍ പ്രഭാതഭക്ഷണം പോഷകസമൃദ്ധമായിരിക്കണം എന്ന് നമുക്കറിയാം, എന്നാല്‍,  ഉച്ചഭക്ഷണത്തിലേക്കും അത്താഴത്തിലേക്കും നീങ്ങുമ്പോൾ, പോഷകഗുണങ്ങളുടെ ഈ തിരഞ്ഞെടുപ്പ് നാം മറക്കുന്നു. ഈ സമയത്ത് നാം രുചിയുള്ള ഭക്ഷണം തിരഞ്ഞെടുക്കാന്‍ `കൂടുതല്‍ ശ്രദ്ധിക്കുന്നു.  

Also Read:   Skin Care: തണുത്ത വെള്ളത്തില്‍ ഇടയ്ക്കിടെ മുഖം കഴുകൂ, മുഖകാന്തി വര്‍ദ്ധിക്കും

എന്നാൽ. നിങ്ങള്‍ക്കറിയുമോ പാചകഎണ്ണകൾ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന  പ്രധാന ഘടകമാണ്. പല പാചകഎണ്ണകളുടെയും ഗുണങ്ങള്‍ പലതാണ്. അതിനാല്‍, പാചകഎണ്ണ തിരഞ്ഞെടുക്കുമ്പോള്‍  അവയുടെ ഗുണങ്ങളും അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. മാര്‍ക്കറ്റില്‍ പല തരത്തിലുള്ള പല ഗുണങ്ങള്‍ ഉള്ള പാചകഎണ്ണകള്‍ ലഭ്യമാണ്. നമ്മുടെ അടുക്കളയില്‍ ഉണ്ടായിരിക്കേണ്ട നാല് പാചക എണ്ണകളെക്കുറിച്ചും അവയുടെ  ഗുണങ്ങളെക്കുറിച്ചും അറിയാം.   

1.  ഒലിവ് ഓയിൽ ( Olive Oil)
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വറുത്തെടുക്കാന്‍ ഒലിവ്എണ്ണ  ഉത്തമമാണ്. കൂടാതെ, സലാഡുകൾക്ക് മുകളിൽ തളിക്കാനും ഒലിവ് ഓയില്‍ നല്ലതാണ്.  ഒലിവ് എണ്ണ ഗുണങ്ങളുടെ കലവറയാണ്. ഒലിവ് എണ്ണയില്‍ വിറ്റാമിൻ ഇ,  പോളിഫെനോൾ എന്നിവയും ആരോഗ്യത്തിന് സഹായകമായ കൊഴുപ്പും ധാരാളം അടങ്ങിയിട്ടുണ്ട്.  ഇത് ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നു. ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ഒലിവ് ഓയില്‍.  ദഹനവ്യവസ്ഥയെ  ശക്തമാക്കാനും  ഒലിവ് ഓയില്‍ ഉത്തമമാണ്.   

2.  കടുകെണ്ണ (Mustard oil) 

കടുകില്‍നിന്നും ഉത്പാദിപ്പിക്കുന്ന കടുകെണ്ണ ഏറെ ഗുണങ്ങള്‍ അടങ്ങിയതാണ്.  മുടിക്കും ചർമ്മത്തിനും പോഷണം നൽകുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ കഴിവ് കടുകെണ്ണയ്ക്കുണ്ട്. പാചകത്തില്‍ കടുകെണ്ണയ്ക്ക് പലപ്പോഴും മാന്ത്രിക സ്ഥാനമാണ് ഉള്ളത്.  കടുകെണ്ണയില്‍  ധാരാളം മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ഉണ്ട്.  ഇത് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിന്‍റെ  അളവ് നിയന്ത്രിക്കാന്‍ സഹായിയ്ക്കും. കൂടാതെ, ശരീരത്തിലെ വരകളും ചുളിവുകളും കുറയ്ക്കാൻ കടുകെണ്ണ സഹായകമാണ്. 

3. നിലക്കടല എണ്ണ (Groundnut Oil) 

കുറച്ചുകാലമായി ഇന്ത്യൻ വിപണിയിൽ ഏറെ പ്രചാരം നേടിയ പാചകഎണ്ണകളില്‍ ഒന്നാണ്  നിലക്കടല എണ്ണ. നിലക്കടല എണ്ണയില്‍ മോണോസാച്ചുറേറ്റഡ്, വിറ്റാമിൻ ഇ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.  ഇത്  ഹൃദ്രോഗ സാധ്യത വളരെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.    ഹൃദയാരോഗ്യം നിലനിർത്താന്‍ ഏറെ ഉത്തമമാണ് നിലക്കടല എണ്ണ. 

4.  വെള്ള കടുകെണ്ണ  (Canola Oil)

വെള്ള കടുകില്‍ നിന്നും ഉത്പാദിപ്പിക്കുന്ന  വെള്ള കടുകെണ്ണ അല്ലെങ്കില്‍  കനോല എണ്ണ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ഉത്തമാണ്.  കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പൂരിത കൊഴുപ്പിന്‍റെ  കുറവാണ് ഇതിനു കാരണം.  വെള്ള കടുകെണ്ണയില്‍  ഒമേഗ -3 ഫാറ്റി ആസിഡും ആൽഫ-ലിനോലെനിക് ആസിഡും കൂടുതലാണ്. 

5. വെളിച്ചെണ്ണ (Coconut Oil) 

വെളിച്ചെണ്ണ  ശരീരത്തെ പോഷിപ്പിക്കുന്നതും ക്ഷീണത്തെ ഇല്ലാതാക്കുന്നതുമാണ്. വാതപിത്ത രോഗങ്ങളെ ഇല്ലാതാക്കും. വെളിച്ചെണ്ണയ്ക്ക് പൂപ്പലുകളെ നശിപ്പിക്കാന്‍ കഴിവുള്ളതുകൊണ്ട് ചില ത്വക്ക് രോഗങ്ങളെ ഇല്ലാതാക്കും 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

 

 

 

 

 

 

Trending News