Uma Thomas MLA Health Update: ഉമ തോമസ് എംഎൽഎയെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി; പരസഹായത്തോടെ നടന്നു തുടങ്ങി

Uma Thomas MLA Health Update: അപകടം സംഭവിച്ച് പതിനൊന്നാം ദിവസമാണ് എംഎൽഎയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 9, 2025, 09:08 PM IST
  • ഇന്ന് ഉച്ചയോടെ ഉമ തോമസിനെ മുറിയിലേക്ക് മാറ്റിയതായി ഫേസ്ബുക്ക് പേജിലൂടെ കുടുംബം അറിയിച്ചു.
  • തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയിൽ ഉണ്ടായ മികച്ച പുരോഗതിയാണ് ഇന്ന് റൂമിലേക്ക് മാറ്റാനുണ്ടായ സാഹചര്യം
Uma Thomas MLA Health Update: ഉമ തോമസ് എംഎൽഎയെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി; പരസഹായത്തോടെ നടന്നു തുടങ്ങി

കൊച്ചി: ഉമ തോമസ് എംഎൽഎയെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി. അപകടം സംഭവിച്ച് പതിനൊന്നാം ദിവസമാണ് എംഎൽഎയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റുന്നത്. ഇന്ന് ഉച്ചയോടെ ഉമ തോമസിനെ മുറിയിലേക്ക് മാറ്റിയതായി ഫേസ്ബുക്ക് പേജിലൂടെ കുടുംബം അറിയിച്ചു.

തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയിൽ ഉണ്ടായ മികച്ച പുരോഗതിയാണ് ഇന്ന് റൂമിലേക്ക് മാറ്റാനുണ്ടായ സാഹചര്യം. ഐസിയു മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണെന്നും ഏവരുടെയും പ്രാർത്ഥനകൾക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നതായും ഫേസ്ബുക്ക് അഡ്മിൻ കുറിപ്പിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഉമ തോമസ് എഴുനേറ്റ് ഇരിക്കുകയും എംഎൽഎ ഓഫീസിലെ ജീവനക്കാരെ ഫോണിൽ വിളിച്ച് സംസാരിക്കുകയും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇന്ന് തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടായതോടെയാണ് എംൽഎയെ റൂമിലേക്ക് മാറ്റിയത്. ഉമ തോമസ്  പരസഹായത്തോടെ നടന്നു തുടങ്ങി. അപകടനില തരണം ചെയ്തെങ്കിൽകൂടി അണുബാധ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ ആവശ്യമായതിനാൽ സന്ദർശകരെ അനുവദിക്കില്ല.

എല്ലാ പ്രിയപ്പെട്ടവരും ഡോക്ടർമാർ കർശനമായി നൽകിയ ഈ നിർദ്ദേശത്തോട് പൂർണ്ണമായും സഹകരിക്കണം  അഭ്യർത്ഥിക്കുന്നതായും കുറിപ്പിൽ പറയുന്നു.  ചികിത്സ തുടരുന്നതോടൊപ്പം ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, റെസ്‌പിരേറ്ററി തെറാപ്പി മുതലായ റിഹാബിലിറ്റേഷൻ ചികിത്സകളും നൽകുന്നുണ്ട്. 

അതേ സമയം, കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസിന് ജിസിഡിഎ വിശദീകരണം നൽകി. സംഭവത്തിൽ ജിസിഡിഎക്ക് മനഃപ്പൂർവ്വമായ വീഴ്ചയുണ്ടായിട്ടില്ലെന്നും കരാർ മാനദണ്ഡങ്ങൾ പാലിച്ചോയെന്ന് പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നുമാണ് ജിസിഡിഎ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

ഉമ തോമസിനുണ്ടായ അപകടം നിർഭാഗ്യകരമെന്നാണ് വിശദീകരണ കുറിപ്പിലുള്ളത്. സംഭവത്തിൽ പ്രാഥമിക നടപടി എടുത്ത് ഒരാളെ സസ്പെൻഡ് ചെയ്തു. ജിസിഡിഎ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും വ്യക്തമാക്കി. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചെന്നും ജിസിഡിഎ വ്യക്തമാക്കി. മൃദംഗ വിഷനുമായുള്ള കരാറിന്റെ പകർപ്പും മറുപടിക്ക് ഒപ്പം നൽകിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News