Benefits of Beer : മദ്യപാനം ആരോഗ്യത്തിന് ഹാനികരണമാണെന്ന് എല്ലാവരും പറയുന്നത്. അതിപ്പോൾ വീര്യം കുറഞ്ഞ ബീയർ ആണെങ്കിൽ പോലും അത് ആരോഗ്യത്തിന് ഗുണഫലം ലഭിക്കില്ലയെന്നാണ് വിദഗ്ധർ അറിയിക്കുന്നത്. എന്നാൽ അതിനെ എല്ലാ എഴുതി തള്ളികൊണ്ട് പോർച്ചുഗൽ ആസ്ഥാമായി പ്രവർത്തിക്കുന്ന നോവ സർവകലാശലയുടെ പഠനം ഇപ്പോൾ ചർച്ചയാകുകയാണ്.
ദിവസും അൽപം ബിയർ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നോവ യൂണിവേഴ്സിറ്റുയുടെ കണ്ടെത്തൽ. രാത്രിയിൽ അത്താഴത്തിനൊപ്പം ബിയറും കുടിച്ചാൽ വയറ്റിൽ ശരീരത്തിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകൾ വളരാൻ സഹായിക്കുമെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ. അതിപ്പോൾ വീര്യം ചേർക്കാത്ത ബിയറാണെങ്കിലും ഇതേ ഗുണഫലം ലഭിക്കുമെന്ന് പഠനത്തിൽ പറയുന്നു.
ALSO READ : High Blood Pressure : ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കും; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
പഠനം എങ്ങനെ നടത്തി
35 വയസ് ശരാശരി പ്രായമുള്ള 19 പുരുഷന്മാരിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. എല്ലാവരോടും ദിവസവും അത്താഴത്തിനോടൊപ്പം 325 മില്ലി ലിറ്റർ ബിയർ കഴിക്കാൻ നിർദേശിച്ചു. നാല് ആഴ്ചത്തേക്കാണ് നിർദേശം നൽകിയത്. ചിലരിൽ വീര്യമുള്ളതും മറ്റ് ചിലർക്ക് വീര്യമില്ലാത്ത ബിയറുകളാണ് നൽകിയത്. 5.2 ശതമാന മദ്യത്തിന്റെ അളവാണ് വീര്യം കൂടുതലുള്ള ബിയറിൽ ഉണ്ടായിരുന്നത്. നാല് ആഴ്ചയിക്ക് ശേഷം ഈ 19 പേരുടെ മലത്തിന്റെയും രക്തത്തിന്റെയും സാമ്പിൾ ശേഖരിക്കുകയും ചെയ്തു.
പഠനത്തിൽ ലഭിച്ച ഫലം എന്ത്?
ഈ 19 പേരുടെ ആമശയത്തിൽ നല്ല ബാക്ടീരിയകൾ വളരുന്നത് കാണാൻ ഇടയായി. ഇത് ദഹനത്തിന് കൂടുതൽ സഹായിക്കുന്നതാണ് മനസ്സിലാക്കി. അതുപോലെ തന്നെ ദിവസവും ബിയർ കുടിക്കുന്നത് കൊണ്ട് വണ്ണം വെക്കുന്നതായി കണ്ടെത്തിയില്ല. കൂടാതെ ഇവരിൽ രക്തം, ഹൃദയം സംബന്ധമായതും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തിയില്ല.
ALSO READ : Health Tips: ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, കൊളസ്ട്രോൾ കുറഞ്ഞോളും
ബിയർ എങ്ങനെ ബാക്ടീരയയുടെ വളർച്ചയ്ക്ക് സഹായിക്കും?
ബീയറിൽ അടങ്ങിട്ടുള്ള പോളിഫെനോൾസും മറ്റ് സൂക്ഷ്മാണുക്കളും ചേർന്നാണ് ആമശയത്തിൽ നല്ല ബാക്ടീരിയ ഉണ്ടാക്കാൻ സഹായിക്കുന്നത്. നല്ല ബാക്ടീരിയകളുടെ ഗണത്തിൽ പെടുന്ന നിരവധി സൂക്ഷ്മാണുക്കൾ ഇത്തരിത്തിൽ ആരോഗ്യ വിദഗ്ധർ വിശ്വസിക്കുന്നു. എന്നാൽ ബിയർ സേവിക്കുന്നത് അമിതമായി മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവച്ചേക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.