Guru Chandra Yuti On February 2025: ഫെബ്രുവരി 6 ന് പുലർച്ചെ 2:01 ന് ഇടവത്തിൽ വ്യാഴവും ചന്ദ്രനും കൂടിച്ചേർന്ന് ഗജകേസരി രാജയോഗം സൃഷ്ടിക്കും.
Gajkesari Rajyog On Taurus: അതിലൂടെ കർക്കടകം ഉൾപ്പെടെയുള്ള മൂന്ന് രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.
ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴത്തിന് രാശിമാറാൻ ഒരു വർഷത്തെ സമയമെടുക്കും. അതുകൊണ്ടുതന്നെ വ്യാഴത്തിന് ഒരു വർഷത്തെ രാശി ചക്രം പൂർത്തിയാകാൻ 12 വർഷത്തെ സമയമെടുക്കും.
12 വർഷത്തിന് ശേഷം വ്യാഴം ഇടവത്തിൽ പ്രവേശിക്കും. ഈ രാശിയിൽ നി ന്നുകൊണ്ട് ഏതെങ്കിലും ഗ്രഹവുമായി ചേർന്ന് ശുഭ-അശുഭ യോഗങ്ങൾ സൃഷ്ടിക്കും.
ഫെബ്രുവരി മാസത്തിൻ്റെ തുടക്കത്തിൽ, ചന്ദ്രനുമായി വ്യാഴത്തിൻ്റെ സംയോജനം ഉണ്ടാകും അതിലൂടെ ഗജകേസരി രാജയോഗം സൃഷ്ടിക്കും. ഫെബ്രുവരി 6 ന് പുലർച്ചെ 2:15 ന് ചന്ദ്രൻ ഇടവ രാശിയിൽ പ്രവേശിക്കുന്നതിലൂടെയാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. ഇവിടെ വ്യാഴം നേരത്തെ തന്നെ ഉണ്ടാകും.
ഇതിലൂടെ 12 രാശിക്കാരുടെ ജീവിതത്തിലും പല തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാക്കും. എങ്കിലും ഈ മൂന്ന് രാശിക്കാർക്ക് ഈ യോഗം അപ്രതീക്ഷിത നേട്ടങ്ങള നൽകും. ആ രാശികളെ അറിയാം...
കർക്കടകം (Cancer): ഇവർക്ക് ഗജകേസരി രാജയോഗത്തിലൂടെ വമ്പൻ നേട്ടങ്ങൾ ലഭിക്കും. ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഈ രാജയോഗം ഉണ്ടാകാൻ പോകുന്നത്. ഇവർക്ക് ബിസിനസ്സിൽ നേട്ടം, ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ കാലയളവ് നല്ലതാണ്, സാമ്പത്തിക സ്ഥിതി മികച്ചതാകും. ആരോഗ്യവും നന്നായിരിക്കും.
ചിങ്ങം (Leo): ഇവർക്കും ഗജകേസരി രാജയോഗം വളരെയധികം നേട്ടങ്ങൾ നൽകും. ആഗ്രഹങ്ങൾ പലതും സഫലമാകും. കരിയർ മേഖലയിൽ വിജയം, വാതുവെപ്പ്, വ്യാപാരം വഴി നിങ്ങൾക്ക് നല്ലൊരു തുക സമ്പാദിക്കാം. സാമ്പത്തിക സ്ഥിതി മികച്ചതാകും, പ്രണയ ജീവിതം നല്ലതായിരിക്കും. പങ്കാളിയുമായി നല്ല ബന്ധം സ്ഥാപിക്കും.
തുലാം (Libra): ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇവർക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങൾ ചെയ്യുന്ന പരിശ്രമങ്ങളും കഠിനാധ്വാനവും ഫലം നൽകും. യാത്രകളിലൂടെ നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത, സ്വന്തമായി ബിസിനസ്സ് ഉണ്ടെങ്കിൽ അതിൽ ലാഭം നേടാനാകും. യാത്രകളിലൂടെ വരുമാനം വർദ്ധിക്കും. പ്രണയ ജീവിതം നല്ലതാകും. ആരോഗ്യം മികച്ചതാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)