രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് നിസാരമായി കാണരുത്. ശരീരത്തിൽ ആവശ്യമായ അളവിൽ ഹീമോഗ്ലോബിൻ വേണം. വിളർച്ച ഒഴിവാക്കുന്നതിന് ശരീരത്തിൽ ഹീമോഗ്ലോബിൻ ആവശ്യത്തിന് ഉണ്ടാകേണ്ടതുണ്ട്. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നതിൽ ഹീമോഗ്ലോബിൻ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ പരിചയപ്പെടാം...
ബീറ്റ്റൂട്ട്: ഇരുമ്പ്, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. രക്താണുക്കളെ പുനപ്രവർത്തന സന്നദ്ധമാക്കാനും പ്രവർത്തനക്ഷമമാക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു. കാരറ്റ്, ഓറഞ്ച്, നെല്ലിക്ക എന്നിവ ചേർത്തുള്ള ബീറ്റ്റൂട്ട് ജ്യൂസ് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ മികച്ചതാണ്.
മാതളം: വിറ്റാമിൻ സി, ഇരുമ്പ്, ഫൈബർ എന്നിവ ധാരാളമുള്ള പഴമാണ് മാതളം. മാതളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർധിക്കാൻ സഹായിക്കും.
ചീര: ചീരയിൽ പോഷകങ്ങൾ ധാരാളമുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പ് ആഗിരണം ചെയ്യുന്ന വിറ്റാമിൻ സിയും ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചീരയിൽ കുറഞ്ഞ കലോറിയാണ് ഉള്ളത്. ഇതും ആരോഗ്യത്തിന് നല്ലതാണ്.
ബ്രോക്കോളി: ബ്രോക്കോളിയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ വിറ്റാമിൻ സി ശരീരത്തെ ഇരുമ്പ് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
മുട്ട: പ്രോട്ടീനുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. വിറ്റാമിൻ ഡി, ഫോളേറ്റ്, അമിനോ ആസിഡുകൾ, വിറ്റാമിൻ ബി12, ഇരുമ്പ് തുടങ്ങിയ ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.