Healthy Lunch:ചീരതോരനും,ഉപ്പേരിയും മറക്കാതെ കഴിക്കാം ഇൗ കറികൾ ഉച്ചക്ക് ഉൗണിനൊപ്പം

യാതൊരു വിധ രാസ വളങ്ങളും ചേരാത്ത ഇവയെല്ലാം നമ്മുടെ തൊടിയിലും പറമ്പിലും തഴച്ചു വളർന്ന് നിൽപ്പുണ്ട് ആരും കാണുന്നില്ലെന്ന് മാത്രം.

Written by - Zee Malayalam News Desk | Last Updated : Feb 22, 2021, 11:14 AM IST
  • വീട്ടിൽ തന്നെ എളുപ്പം ഒരു പരിചരണവും ഇല്ലാതെ ചീര വളർത്താൻ കഴിയുന്നതാണ്.
  • രക്തം ഉണ്ടാകാൻ ചീര എന്നാണ് പഴമൊഴി,രക്ത ഉത്പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്
  • ചീരയിലെ ഫ്‌ളേവനോയിഡ്‌സ്, ആന്റിയോക്‌സിഡന്റ്‌സ് രോ​ഗങ്ങളെ പ്രതിരോധിക്കും. ശക്തിയേറിയ ആന്റി-എയ്ജിങ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്
Healthy Lunch:ചീരതോരനും,ഉപ്പേരിയും മറക്കാതെ കഴിക്കാം ഇൗ കറികൾ ഉച്ചക്ക് ഉൗണിനൊപ്പം

ഇലക്കറികൾക്കും മുകളിലൊരു വൈറ്റമിൻ(Vitamin) ബൂസ്റ്റർ ചിലപ്പോ ലോകത്ത് ഉണ്ടാവില്ല. കാഴ്ച ശക്തിയും,ബുദ്ധിയും,പ്രോട്ടീനുമടക്കം എല്ലാം ഇലക്കറികളിലുണ്ട്. അതിപ്പോൾ ചീരയായാലും,തകരയായായും,മുരിങ്ങയായായും എല്ലാം ബെസ്റ്റ് തന്നെ. യാതൊരു വിധ രാസ വളങ്ങളും ചേരാത്ത ഇവയെല്ലാം നമ്മുടെ തൊടിയിലും പറമ്പിലും തഴച്ചു വളർന്ന് നിൽപ്പുണ്ട് ആരും കാണുന്നില്ലെന്ന് മാത്രം.

തേങ്ങ ചേർത്ത്,അൽപ്പം എണ്ണ ഒഴിച്ച് ഉണ്ടാക്കുന്ന ചീര തോരനേക്കാൾ രുചികരമായത് പിന്നെ എന്തുണ്ട്.വീട്ടിൽ തന്നെ എളുപ്പം ഒരു പരിചരണവും ഇല്ലാതെ ചീര വളർത്താൻ കഴിയുന്നതാണ്. രക്തം ഉണ്ടാകാൻ ചീര എന്നാണ് പഴമൊഴി. രക്ത ഉത്പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും(Protein) ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിയോക്‌സിഡന്റ്‌സ് രോ​ഗങ്ങളെ പ്രതിരോധിക്കും. ശക്തിയേറിയ ആന്റി-എയ്ജിങ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

ALSO READ: Sore Throat: തൊണ്ട വേദന ഭേദമാക്കാനുള്ള എളുപ്പവഴികൾ

മസിലുകൾക്ക് ശക്തി ലഭിക്കാൻ വ്യായാമം(Excercise) ചെയ്യുന്നതിനേക്കാൾ അഞ്ച് ശതമാനം ഗുണം 300 ഗ്രാം ചീര കഴിച്ചാൽ ലഭിക്കുമെന്നാണ് പറയുന്നത്. കാർട്ടൂണിലെ പോപ്പോയിയെ അറിയില്ലെ ചീരായാണെന്റെ ആഹാരം അതിലാണെന്റെ ആരോ​ഗ്യം എന്ന് വിളിച്ച് പറയുന്ന പോപ്പോയി തന്നെയാവട്ടെ നമ്മുടെ മാതൃക.

ALSO READ: Dandruff വരാൻ കാരണം എന്ത്? എങ്ങനെ ഒഴിവാക്കാം?

ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു. മലബന്ധം  പോലുള്ള പ്രശ്‌നങ്ങൽ ഇല്ലാതാക്കുകയും ചെയ്യും. പോഷകങ്ങൾ ചർമത്തിന്റെ ആരോഗ്യം നിലനിർത്തും.കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാൻ ശേഷിയുള്ള ചീര ഹൃദയത്തിന്റെ(Heart) ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീൻ, വൈറ്റമിൻ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു. സ്വതന്ത്ര റാഡിക്കലുകളെ ഇല്ലാതാക്കുകയും ചെയ്യും. ലൂട്ടീൻ കണ്ണിനുണ്ടാകുന്ന എല്ലാ രോഗങ്ങളോടും പൊരുതും.തിമിരം പോലുള്ള രോഗത്തെയും പ്രതിരോധിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News