Earth Day 2021: ലോക ഭൗമ ദിനത്തെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം

കാലാവസ്ഥ വ്യതിയാനം, ആഗോള താപനം, മലിനീകരണം,തുടങ്ങിയ പരിസ്ഥിതി പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ദിനം ആചരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 22, 2021, 01:11 PM IST
  • ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചുള്ള ബോധവത്‌കരണത്തിനാണ് എല്ലാ വർഷവും ലോക ഭൗമ ദിനം ആചരിക്കുന്നത്.
  • കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ വർഷവും ലോക ഭൗമ ദിനത്തിന്റെ പ്രധാന്യം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.
  • 1970 ഏപ്രിൽ 22 മുതലാണ് ലോകത്ത് ഭൗമ ദിനം ആചരിക്കാൻ ആരംഭിച്ചത്.
  • കാലാവസ്ഥ വ്യതിയാനം, ആഗോള താപനം, മലിനീകരണം,തുടങ്ങിയ പരിസ്ഥിതി പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ദിനം ആചരിക്കുന്നത്.
Earth Day 2021: ലോക ഭൗമ ദിനത്തെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം

എല്ലാ വർഷവും ഏപ്രിൽ 22നാണ് ലോക ഭൗമ ദിനം (World Earth Day) ആചരിക്കുന്നത്. ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചുള്ള ബോധവത്‌കരണത്തിനാണ് എല്ലാ വർഷവും ലോക ഭൗമ ദിനം ആചരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ വർഷവും ലോക ഭൗമ ദിനത്തിന്റെ പ്രധാന്യം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.

ഈ വർഷം 51 നാമത്തെ ലോക ഭൗമദിനമാണ് നാം ആചരിക്കുന്നത്. ഭൂമിയെ (Earth) പുനഃസ്ഥാപിക്കുക എന്ന തീമിലാണ് ഈ വർഷം ലോക ഭൗമ ദിനം ആചരിക്കുന്നത്. ഭൂമിയുടെ സ്വാഭാവിക ജൈവഘടനയെ തിരികെയെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഭൂമിയുടെ പുന:സ്ഥാപനം എന്ന സന്ദേശം നൽകി കൊണ്ട് ഈ വർഷം ഭൗമ ദിനം ആചരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

ALSO READ: International Women's Day 2021: അറിയാം ലോകശ്രദ്ധ നേടിയ 6 സ്ത്രീകളെക്കുറിച്ച്

 1970 ഏപ്രിൽ 22 മുതലാണ് ലോകത്ത് ഭൗമ ദിനം ആചരിക്കാൻ ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനം, ആഗോള താപനം, മലിനീകരണം (Pollution),തുടങ്ങിയ പരിസ്ഥിതി പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ദിനം ആചരിക്കുന്നത്. 1970 ഏപ്രിൽ 22 ന് ആദ്യമായി ഭൗമ ദിനം ആചരിച്ചപ്പോൾ അമേരിക്കയിൽ ഏകദേശം 20 മില്യൺ ആളുകളാണ് പരിസ്ഥിതിയെ നിരാകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ALSO READ: Health Tips: ദിവസവും ഈ സമയം ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളം കുടിക്കൂ, ഗുണം ഏറെ!

‘ഭൂമിയ്ക്കായി പഠിക്കുക; പഠിപ്പിക്കുക" എന്ന വിഷയത്തിൽ ഇന്നലെ ഐക്യരാഷ്ട്ര സംഘടനാ ആഗോള വിദ്യാഭ്യാസ ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്ന് 3 കോടിയോളം അദ്ധ്യാപകരും, വിദ്യാഭ്യാസ വിദഗ്ദ്ധരും പങ്കെടുത്തിരുന്നു. ഇന്ത്യയിൽ ഭൗമ ദിനം ആചരിക്കാൻ ഭൂസുപോഷണം എന്ന പരിപാടി സംഘടപ്പിച്ചു.

ALSO READ: International Women's day 2021: മലയാളം ഏക്കാലവും ശക്തമായി നെഞ്ചിലേറ്റിയ സ്ത്രീകഥാപാത്രങ്ങൾ

ഭൂസുപോഷണം പരിപാടി ഈ മാസം 13ന് തന്നെ ആരംഭിച്ചിരുന്നു. ഹരിദ്വാറിൽ കുംഭമേളയുടെ വേളയിൽ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ജൂൺ 5 വരെ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഗൂഗിളും ഫേസ്ബുക്കും ദിനത്തെ ആചരിക്കാൻ ഗൂഗിൾ ഡൂഡിലും (Google Doodle) അനിമേഷനും ഉപയോഗിച്ച്  ഭൗമ ദിനാചരണം നടത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News