നിങ്ങൾക്ക് നിരന്തരമായി ക്ഷീണം അനുഭവപ്പെടുകയും എന്നാൽ കാരണം മനസിലാവാതെയിരിക്കുകയും ചെയ്യാറുണ്ടോ? ഇങ്ങനെ നിരന്തരമായി ക്ഷീണം ഉണ്ടാകുന്നത് പല രോഗങ്ങളുടെ ലക്ഷണമാകാറുണ്ട്. ചിലപ്പോൾ അവ ചെറിയ ചില രോഗങ്ങളാവാം ചിലപ്പോൾ ജീവന് തന്നെ ഭീഷണി ഉണ്ടാക്കുന്ന അസുഖങ്ങളാകാം. ഉറക്കകുറവ് മുതൽ ഹൃദ്രോഗങ്ങൾ വരെ ഇത്തരം ക്ഷീണത്തിന് കാരണമാകാറുണ്ട്. പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉറക്കകുറവ്
ഇന്സോമനിയ അല്ലെങ്കിൽ ഉറക്കകുറവാണ് പ്രധാനമായും അമിത ക്ഷീണത്തിന് കരണമാകാറുള്ളത്. നിങ്ങൾക്ക് ഇൻസോമ്‌നിയ അല്ലെന്ന് ഉറപ്പാകുകയാണെങ്കിൽ പിരിമുറുക്കം (Stress) കുറയ്ക്കാൻ ശ്രമിക്കുക. പിരിമുറുക്കം ഉണ്ടാകുന്നത് മൂലം ഉറക്കക്കുറവും ക്ഷീണവും സർവ സാധാരണയായി ഉണ്ടാകാറുണ്ട്.
വിഷാദ രോഗം
ഡിപ്രെഷൻ (Depression) അല്ലെങ്കിൽ വിഷാദ രോഗം ശാരീരികമായും മാനസികമായും മാറ്റങ്ങൾ കൊണ്ട് വരും. വിഷാദ രോഗമുള്ളവർക്ക് അമിതമായി സങ്കടം ക്ഷീണം എന്നിവ തോന്നുന്നതും ആത്മഹത്യ പ്രവണത ഉണ്ടാകുന്നതും സർവ്വസാധാരണമാണ്. നിങ്ങൾക്ക് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണണം.
ALSO READ: Ginger in summer: വേനൽക്കാലത്ത് ഇഞ്ചി കഴിക്കണോ വേണ്ടയോ? അറിയാം ഗുണങ്ങളും ദോഷങ്ങളും..
ഹൃദ്രോഗം
നിങ്ങൾക്ക് ഹൃദ്രോഗം (Heart Disease) ഉണ്ടെങ്കിൽ നിങ്ങൾക്ക് എപ്പോഴും അക്ഷീണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ ഹൃദയത്തിന് രക്തം ശരിയായി മസിലുകൾ എത്തിക്കാൻ കഴിയാതെ വരുമ്പോൾ അതി ഭയങ്കരമായ ക്ഷീണം ഉണ്ടാകും. അത് പോലെ തന്നെ ശ്വാസതടസം ഉണ്ടാകാനുള്ള സാധ്യതെയും ഉണ്ട്. അതിനാൽ അതി ഭയങ്കരമായ ക്ഷീണം നിരന്തരം ഉണ്ടാവുകയാണെങ്കിൽ ആരോഗ്യ വിദഗ്ദ്ധനെ കാണേണ്ടത് അത്യാവശ്യമാണ്.
ALSO READ: Sleep Walking: നിങ്ങൾ ഉറക്കത്തിൽ നടക്കാറുണ്ടോ? കാരണങ്ങൾ അറിയാം
പ്രമേഹം
പ്രമേഹമുണ്ടെങ്കിലും (Diabetics)നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടും. പ്രമേഹം ഇൻസുലിന്റെ ഉത്പാദനത്തെ തടയുകയും അത് കോശങ്ങളിൽ എത്താതെയാകുമ്പോൾ ഊർജ്ജം ഉണ്ടാവാതെയിരിക്കുകയും ചെയ്യും. നിങ്ങൾക്ക് അതി കഠിനമായ വിശപ്പും പെട്ടെന്ന് ശരീരഭാരം കുറയുകയുമൊക്കെ ചെയ്യുകയാണെങ്കിൽ നിങ്ങൾ ഉടൻ തന്നെ നിങ്ങളുടെ പ്രമേഹത്തിന്റെ അളവ് പരിശോധിപ്പിക്കണം .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...