Health tips: ഈ 4 ശീലങ്ങൾ ഇന്നുതന്നെ മാറ്റൂ; നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയാണ്

ജങ്ക് ഫുഡ് കഴിച്ച് ശീലിച്ചവരാണെങ്കിൽ ഇത് ആരോഗ്യകരമായ ലഘുഭക്ഷണങ്ങളാക്കി മാറ്റാൻ ശ്രമിക്കുക

Written by - Zee Malayalam News Desk | Last Updated : Mar 19, 2022, 03:37 PM IST
  • ജീവിതം ഏറ്റവും ദുർഘടമായ അവസ്ഥയിലേക്ക് എത്തിക്കാൻ നമ്മൾ തന്നെ കാരണക്കാരാകുന്നു
  • ജങ്ക് ഫുഡ് കഴിച്ച് ശീലിച്ചവരാണെങ്കിൽ ഇത് ആരോഗ്യകരമായ ലഘുഭക്ഷണങ്ങളാക്കി മാറ്റാൻ ശ്രമിക്കുക
  • ഇവ അധികമായാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കും
Health tips: ഈ 4 ശീലങ്ങൾ ഇന്നുതന്നെ മാറ്റൂ; നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയാണ്

തിരക്കിനിടയിൽ ഭക്ഷണം കഴിക്കാൻ മറക്കുക, ഇനി കഴിച്ചാലും വ്യായാമം ചെയ്യാതിരിക്കുക തുടങ്ങി ആരോഗ്യം താറുമാറാക്കാൻ നമ്മൾ തന്നെ ചെയ്തു കൂട്ടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. പുറത്തുനിന്നുള്ള ഭക്ഷണം കൂടിയാവുമ്പോൾ പിന്നെ പറയുകയും വേണ്ട.

ഇങ്ങനെ ജീവിതം ഏറ്റവും ദുർഘടമായ അവസ്ഥയിലേക്ക് എത്തിക്കാൻ നമ്മൾ തന്നെ കാരണക്കാരാകുന്നു. എന്നാൽ  നിങ്ങളുടെ ജീവിതത്തിലെ ചില ശീലങ്ങൾ നിങ്ങൾ മാറ്റിയാൽ ആരോഗ്യകരമായൊരു ജീവിതം നിങ്ങൾക്കുണ്ടാവും.

ബ്രേക്ക് ഫാസ്റ്റ്

ജങ്ക് ഫുഡ് കഴിച്ച് ശീലിച്ചവരാണെങ്കിൽ ഇത് ആരോഗ്യകരമായ ലഘുഭക്ഷണങ്ങളാക്കി മാറ്റാൻ ശ്രമിക്കുക. നിങ്ങളുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന നാരുകളാൽ സമ്പന്നമായവവയും, പ്രോട്ടീൻ അധികമായവയും കഴിക്കാം. പെട്ടെന്നു ദഹിച്ച് ഊര്‍ജം നൽകുന്ന ഭക്ഷണയിനങ്ങളാണ് ഉൾപ്പെടുത്തേണ്ടത്. പഴങ്ങൾ, മുട്ട, ഓട്സ്, പഴച്ചാറുകൾ, പാൽ എന്നിവ ഉൾപ്പെടുത്തിയാൽ അത് കൂടുതൽ പോഷക സമ്പുഷ്ടമായിരിക്കും

ജങ്ക് ഫുഡ് കഴിക്കരുത് 

ജങ്ക് ഫുഡ് എത്രമാത്രം ദോഷകരമാണെന്ന് പറയേണ്ടതില്ല. ഇവ അധികമായാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കും. ജങ്ക് ഫുഡുകളിൽ നിന്നുള്ള പഞ്ചസാര അടക്കമുള്ള നിരവധി രാസവസ്തുക്കൾ ആരോഗ്യത്തിനെ തകർക്കും. ജങ്ക് ഫുഡ് ശീലം  പൂർണമായി ഉപേക്ഷിക്കുന്നതിന് പകരം ഇതിന്റെ അളവ് ക്രമേണ കുറയ്ക്കാം. 

ഉച്ചഭക്ഷണത്തിന് ശേഷം നടക്കുക 

ഓഫീസിൽ ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം, നിങ്ങൾ കുറച്ച് നടന്നു ശീലിക്കുക. ഭക്ഷണം കഴിച്ച് 10-15 മിനിറ്റെങ്കിലും ഇതുണ്ടാവണം. രാവും പകലും നിങ്ങൾ  ജോലിയിൽ മാത്രം മുഴുകിയിരിക്കുന്ന രീതി അത്ര നല്ലതല്ലെന്നതാണ് സത്യം.

ലിഫ്റ്റ് വേണ്ട, പടി കയറാം

വീട്ടിലോ ഓഫീസിലോ അല്ലെങ്കിൽ പുറത്തോ ലിഫ്റ്റ് ഉപയോഗിക്കുന്നത് കുറക്കാം. പടി കയറി ഇറങ്ങി  ഓഫീസിൽ പോവാം. അത് തന്നെയാണ് ഏറ്റവും നല്ല കാര്യം നിങ്ങളുടെ ദഹന പ്രക്രിയക്കും അത് അനുയോജ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News