വേനൽക്കാലമെത്തി. വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം വളരെ വേഗത്തിൽ നഷ്ടപ്പെടുന്നതിനാൽ നിരവധി രോഗങ്ങൾ ഈ സമയത്ത് ഉണ്ടാകാറുണ്ട്. ചൂട് കുരു, ചർമ്മം ചുവന്ന് തടിക്കുക, വയറിളക്കം, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾ ചൂട് കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വളരെയധികം ജാഗ്രത പുലർത്തേണ്ടതുണ്ട്.
വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ഭക്ഷണത്തിൽ പഴങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നത് നല്ലതാണ്. തൈര്, തേങ്ങാവെള്ളം, വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയവ വേനൽക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
തൈര്: തൈര് കഴിക്കുന്നത് ശരീരത്തിൽ തണുപ്പ് നിലനിർത്താൻ സഹായിക്കുന്നു. ദഹനത്തിനും ഇത് വളരെ മികച്ചതാണ്. ദഹന സംബന്ധമായ തകരാറുകൾ, ഗ്യാസ്ട്രോ ഇൻഡസ്റ്റൈനൽ ഡിസോർഡേഴ്സ്, വിശപ്പില്ലായ്മ, വിളർച്ച എന്നിവ ഒഴിവാക്കുന്നതിന് തൈര് സഹായിക്കും.
തേങ്ങാവെള്ളം: തേങ്ങാവെള്ളം മികച്ച വേനൽക്കാല പാനീയമാണ്. വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും അടങ്ങിയ തേങ്ങാവെള്ളം വേനൽക്കാലത്ത് കഴിക്കുന്നതിലൂടെ മികച്ച ആരോഗ്യം നിലനിർത്താൻ സാധിക്കുന്നു.
വെള്ളരിക്ക: വെള്ളരിക്ക ദഹനത്തിന് വളരെ മികച്ചതാണ്. മലബന്ധം തടയാൻ വെള്ളരിക്ക സഹായിക്കുന്നു. വെള്ളരിക്കയിൽ ഉയർന്ന അളവിൽ ജലാംശം ഉണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനും വെള്ളരിക്ക മികച്ചതാണ്.
തണ്ണിമത്തൻ: തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിന് തണുപ്പ് പ്രധാനം ചെയ്യും. തണ്ണിമത്തനിൽ 91.45 ശതമാനം വെള്ളമാണ്. കൂടാതെ ആന്റി-ഓക്സിഡന്റുകൾ നിറഞ്ഞ തണ്ണിമത്തൻ ആരോഗ്യത്തിനും വളരെ മികച്ചതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...