Mars Transit: ചൊവ്വ സ്വന്തം രാശിയിലേക്ക്, രൂപപ്പെടും രുചക രാജയോ​ഗം; ഇവരുടെ ഭാ​ഗ്യം ഇനി മിന്നിത്തിളങ്ങും

Mars Transit in Scorpio: ​ഗ്രഹങ്ങളുടെ സേനാധിപതിയെന്ന് വിളിക്കുന്ന ചൊവ്വ ഈ വർഷം അതിന്റെ സ്വന്തം രാശിയിലേക്ക് എത്തുകയാണ്. ഒക്ടോബർ 27നാണ് ചൊവ്വ തുലാം രാശിയിൽ നിന്ന് വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുന്നത്. 

 

1 /5

22 മാസങ്ങൾക്ക് ശേഷം ചൊവ്വ സ്വന്തം രാശിയിലെത്തുന്നത് രുചക രാജയോ​ഗം സൃഷ്ടിക്കുന്നു. ഏതൊക്കെ രാശികൾക്കാണ് ഇതിന്റെ നല്ല ഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം.  

2 /5

രുചക രാജയോഗം രൂപപ്പെടുന്നതോടെ മിഥുനം രാശിക്കാരുടെ ഭാഗ്യകാലം തുടങ്ങും. ബുദ്ധിമുട്ടേറിയ ജോലികൾ പോലും അനായാസം ചെയ്യാൻ സാധിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. എല്ലാ പ്രവർത്തികളിലും വിജയം സ്വന്തമാക്കാൻ സാധിക്കും. ജോലിയില്‍ ആഗ്രഹിച്ച മാറ്റങ്ങളും നേട്ടങ്ങളും ലഭിക്കും. ശമ്പള വർധനവും പ്രമോഷനും ലഭിക്കും. ബിസിനസിൽ ലാഭവും ഉയർച്ചയും സ്വന്തമാക്കും. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധ വേണം.  

3 /5

കന്നി രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും. ആത്മവിശ്വാസം വർധിക്കും. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. പുതിയ ബിസിനസ്, ജോലി തുടങ്ങിയവ ആരംഭിക്കാൻ അനുകൂല സമയമാണ്. ഈ കാലയളവില്‍ ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് സാമ്പത്തികലാഭമുണ്ടാകും. വാഹനമോ മറ്റ് സ്വത്ത് വകകളോ വാങ്ങാൻ അവസരമുണ്ടാകും.   

4 /5

വൃശ്ചികം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടങ്ങളും മറ്റനവധ നേട്ടങ്ങളുമുണ്ടാകും. ജോലിയില്‍ നിന്നും പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങള്‍ ലഭിക്കാൻ സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പ്രമോഷനും ശമ്പളവര്‍ധനവും ഉണ്ടാകും. സമൂഹത്തില്‍ നിങ്ങൾക്ക് ബഹുമാനം വർധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം സ്വന്തമാക്കാനാകും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola