Wayanad DCC Treasurer Death: രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത; വയനാട് ഡിസിസി ട്രഷററുടേയും മകന്റെയും മരണത്തിൽ ദുരൂഹത തുടരുന്നു

Wayanad DCC Treasurer Death: 10 ബാങ്കുകളിൽ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. 

Written by - Zee Malayalam News Desk | Last Updated : Jan 3, 2025, 10:46 AM IST
  • വയനാട് ഡിസിസി ട്രഷറർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തുടർന്ന് പൊലീസ്
  • രണ്ട് ബാങ്കുകളിലായി എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത
  • ബാധ്യത എങ്ങനെ വന്നുവെന്ന് പരിശോധിക്കുകയാണ്
Wayanad DCC Treasurer Death: രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത; വയനാട് ഡിസിസി ട്രഷററുടേയും മകന്റെയും മരണത്തിൽ ദുരൂഹത തുടരുന്നു

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തുടർന്ന് പൊലീസ്. എൻ.എം വിജയനെതിരെ ഉയർന്ന കോഴ ആരോപണത്തിലും അന്വേഷണസംഘം ആന്വേഷണം നടത്തുന്നുണ്ട്. 

അതിനിടെ രണ്ട് ബാങ്കുകളിലായി എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ബാധ്യത എങ്ങനെ വന്നുവെന്ന് പരിശോധിക്കുകയാണ്. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്.

10 ബാങ്കുകളിൽ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്. 

Read Also: സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം, സ്വർണക്കപ്പ് ഇന്നെത്തും; എ ഗ്രേഡ്കാർക്ക് 1000 രൂപ

അതേസമയം, എൻ.എം വിജയൻ അടക്കുമുള്ളവർക്കെതിരെ ഉയർന്ന ബാങ്ക് നിയമനക്കോഴയിൽ അമ്പലവയൽ പുത്തൻപുര ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ ജോലി ലഭിക്കാൻ മുൻ പ്രസിഡൻ്റ് കെ.കെ ഗോപിനാഥന് മൂന്ന് ലക്ഷം നൽകിയെന്നാണ് പരാതി.

കോൺഗ്രസ് നേതാക്കളായ സി ടി ചന്ദ്രൻ, കെ എം വർഗീസ് എന്നിവർ സാക്ഷികളായി ഒപ്പിട്ടുവെന്നും പരാതിയിൽ പറയുന്നു. താളൂർ സ്വദേശി പത്രോസ് എൻ എം വിജയൻ, സക്കറിയ മണ്ണിൽ, സി ടി ചന്ദ്രൻ എന്നിവർക്കെതിരെ അർബൻ ബാങ്ക് നിയമന തട്ടിപ്പ് ആരോപിച്ചും പരാതി നൽകിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എൻ.എം വിജയനും 38 കാരനായ മകൻ ജിജേഷും വീടിനുള്ളില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബാഗങ്ങള്‍ അമ്പത്തലത്തില്‍ പോയപ്പോഴായിരുന്നു കീടനാശിനി കഴിച്ചുള്ള ആത്മഹത്യ ശ്രമം. മാനസിക വെല്ലുവിളി നേരിടുന്ന മകൻ മുൻപ് ഒരു അപകടത്തില്‍പ്പെട്ട് നാളുകളായി കിടപ്പിലായിരുന്നു.

ബത്തേരി അ‍ർബൻ ബാങ്ക് നിയമന തട്ടിപ്പിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ആരോപിക്കുന്ന സിപിഎം,  ഇതിന് പിന്നില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എ ആണെന്ന് കുറ്റപ്പെടുത്തുന്നു.  ആരോപണങ്ങള്‍ക്കിടെ ഐ സി ബാലകൃഷ്ണൻ എംഎല്‍എ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News