അമിതമായി ടിവി കാണുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം, ഹൃദ്രോ​ഗത്തിന് കാരണമാകും

കൊറോണറി രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോൾ ധമനികളുടെ വീതി കുറയുകയും ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്താതെയും ഇരിക്കുമ്പോഴാണ് ഹൃദയാഘാതം പോലുള്ള ഹൃദ്രോ​ഗങ്ങൾ ഉണ്ടാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 01:52 PM IST
  • ടിവി കാണുന്ന സമയം കുറയ്ക്കുന്നത് ഹൃദ്രോ​ഗ സാധ്യതയും കുറയ്ക്കുമെന്ന് പഠനം പറയുന്നു.
  • ടെലിവിഷൻ കാണുന്നതിന്റെ അളവ് കൂടുന്തോറും ഹൃദ്രോഗം വരാനുള്ള സാധ്യതയും കൂടുന്നു.
  • പ്രായം, സെക്സ്, പുകവലി ശീലങ്ങൾ, ഭക്ഷണക്രമം, ബോഡി മാസ് ഇൻഡക്സ്, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഹൃദ്രോ​ഗത്തിലേക്ക് നയിക്കുന്നവയാണ്.
അമിതമായി ടിവി കാണുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം, ഹൃദ്രോ​ഗത്തിന് കാരണമാകും

ടിവി കാണുന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ട കാര്യമാണ്. ചിലർക്ക് എത്ര നേരം വേണമെങ്കിലും ടിവിയുടെ മുൻപിൽ ഇരിക്കാൻ ഒരു പ്രശ്നവുമില്ല. അങ്ങനെ അധിക സമയവും ടിവിയുടെ മുൻപിൽ തന്നെ ഇരിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇവിടെ പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണം. കാരണം അമിതമായി ടിവി കാണുന്നത് ഹൃദ്രോ​ഗത്തിന് കാരണമാകും എന്നാണ് പുതിയ പഠനം പറയുന്നത്. അത് എങ്ങനെ എന്നാകും നിങ്ങൾ ചിന്തിക്കുന്നത്. പുതിയ പഠനം അനുസരിച്ച് അമിതമായി ടിവി കാണുന്നവരിൽ ഹൃദ്രോ​ഗത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹോങ്കോങ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ യങ്വൺ കിം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ടിവി കാണുന്ന സമയം ഒന്ന് പരിമിതപ്പെടുത്തുന്നതാണ് നല്ലതെന്നാണ് പഠനം പറയുന്നത്. കൊറോണറി രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോൾ ധമനികളുടെ വീതി കുറയുകയും ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്താതെയും ഇരിക്കുമ്പോഴാണ് ഹൃദയാഘാതം പോലുള്ള ഹൃദ്രോ​ഗങ്ങൾ ഉണ്ടാകുന്നത്. പാരമ്പര്യമായി ഉണ്ടാകുന്നതോ അല്ലെങ്കിൽ ജീവിത ശൈലിയിലെ മാറ്റങ്ങൾ കൊണ്ടും എല്ലാം ഹൃദ്രോ​ഗങ്ങൾ ഉണ്ടാകും. ടിവി കാണുന്ന സമയം കുറയ്ക്കുന്നത് ഹൃദ്രോ​ഗ സാധ്യതയും കുറയ്ക്കുമെന്ന് പഠനം പറയുന്നു. 

Also Read: Hypersomnia: എപ്പോഴും ഉറക്കം തൂങ്ങാറുണ്ടോ? അവ​ഗണിക്കേണ്ട ഈ ലക്ഷണങ്ങൾ, ഹൈപ്പർസോമ്നിയയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ടെലിവിഷൻ കാണുന്നതിന്റെ അളവ് കൂടുന്തോറും ഹൃദ്രോഗം വരാനുള്ള സാധ്യതയും കൂടുന്നു. പ്രായം, സെക്സ്, പുകവലി ശീലങ്ങൾ, ഭക്ഷണക്രമം, ബോഡി മാസ് ഇൻഡക്സ്, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഹൃദ്രോ​ഗത്തിലേക്ക് നയിക്കുന്നവയാണ്. യുകെ ബയോബാങ്ക് പഠനം എന്നറിയപ്പെടുന്ന ഒരു ഉദ്യമത്തിന്റെ ഭാഗമായി 40-69 വയസുള്ള 3,73,026 പേരിൽ നിന്നുള്ള ഡാറ്റയാണ് കിമ്മും സഹപ്രവർത്തകരും ശേഖരിച്ചത്. ഈ റിപ്പോർട്ടുകളിൽ നിന്നാണ് ടിവി കാണുന്ന സമയം കൂടുമ്പോൾ ഹൃദ്രോ​ഗ സാധ്യതയും കൂടുമെന്ന് വ്യക്തമായത്. 

ഒരു ദിവസം നാലോ അതിലധികമോ മണിക്കൂർ ടിവി കാണുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ, ഒരു മണിക്കൂറോ അതിൽ കുറവോ കാണുന്നവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 16% കുറവാണ്. അതേസമയം രണ്ടോ മൂന്നോ മണിക്കൂർ കാണുന്നവരിൽ അപകടസാധ്യത 6 ശതമാനം മാത്രമാണ് കുറവ്. 

ലോകമെമ്പാടുമുള്ള ആളുകളില്‍ ഇപ്പോൾ ഹൃദ്രോ​ഗ പ്രശ്നങ്ങൾ വര്‍ധിച്ച് വരുന്നുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങളും ഭക്ഷണശീലങ്ങളും ഇതിൽ പ്രധാന പഹ്ക് വഹിക്കുന്നുണ്ട്. സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് ഹൃദ്രോഗം സാധ്യത കൂടുതലായുള്ളതെന്നാണ് പല പഠനങ്ങളും ഗവേഷങ്ങളും സൂചിപ്പിക്കുന്നത്. പ്രായമായവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും ഇന്ന് ഹൃദയാഘാതം അടക്കമുള്ള അസുഖങ്ങള്‍ കാണപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News