Drumstick leaves Benefits: മുരിങ്ങയിലയിൽ നിരവധി അത്ഭുതകരമായ ഗുണങ്ങളുണ്ട്. ഇത് കഴിക്കുന്നതിലൂടെ പല ഗുരുതരമായ രോഗങ്ങളും നിങ്ങളിൽ നിന്നും വിട്ടുമാറും. ഇതിന്റെ ഇലകളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മുരിങ്ങയില ഉപയോഗിക്കുന്നതിലൂടെ ഉയർന്ന രക്തസമ്മർദ്ദത്തിൽ നിന്നും ആശ്വാസം നൽകുന്നു. മുരിങ്ങയില കഷായം രാവിലെ കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഇത് ഉപയോഗിക്കുന്നതിലൂടെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുമെന്നത് മാത്രമല്ല പല്ലുകൾക്ക് ബലം നൽകുന്നതിനും ഇത് സഹായിക്കും. ഇതുകൂടാതെ എന്തെല്ലാം ഗുണങ്ങളാണ് മുരിങ്ങയിലയുടെ ഉപയോഗത്തിൽ നിന്നും ലഭിക്കുന്നതെന്ന് നമുക്കറിയാം.
Also Read: Jackfruit Seeds Benefits: ഓർമ്മിക്കാതെ പോലും ചക്കക്കുരു വലിച്ചെറിയരുത്, ഗുണം അറിഞ്ഞാൽ ഞെട്ടും!
മുരിങ്ങയില കഷായം ഉപയോഗിക്കാം
വളരെ കുറച്ച് ആളുകൾക്ക് മാത്രമേ മുരിങ്ങയില എങ്ങനെയൊക്കെ കഴിക്കാം എന്നറിയാവൂ. അതുകൊണ്ടുതന്നെ ഇത് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം. നിങ്ങൾക്ക് മുരിങ്ങയില കഷായം ഉണ്ടാക്കി കുടിക്കാം. ഇത് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം ചൂടാക്കുക. ശേഷം വെള്ളം തിളക്കുമ്പോൾ അതിലേക്ക് മുരിങ്ങയില ചേർക്കുക. വേണമെങ്കിൽ നിങ്ങൾക്ക് ഇലയ്‌ക്കൊപ്പം മുരിങ്ങക്കായയും ചേർക്കാം. ഈ വെള്ളം നേർ പകുതിയാകുന്നതുവരെ തിളപ്പിക്കുക. ശേഷം ഇതിലേക്ക് കുരുമുളക് പൊടിയും കറുത്ത ഉപ്പും ചേർക്കാം. അതിനു ശേഷം ഇതിനെ അരിച്ചെടുത്ത് നിങ്ങൾക്ക് കുടിക്കാം.
Also Read: Fenugreek Tea For Weight Loss: ഈ ചായ കുടിച്ചാൽ തടി വെണ്ണപോലെ ഉരുകും.. സംശയം വേണ്ട!
മുരിങ്ങയിലയിൽ നിന്നും നിങ്ങൾക്ക് നിരവധി ഗുണങ്ങൾ ലഭിക്കും (You will get these benefits from these leaves)
>> മുരിങ്ങയില കാൽസ്യം കൊണ്ട് സമ്പുഷ്ടമാണ്. അതുകൊണ്ടുതന്നെ എല്ലുകളും പല്ലുകളും ശക്തമാക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കും.
>> രക്തം ശുദ്ധീകരിക്കാനും മുരിങ്ങയുടെ ഇലകൾ ഏറെ ഉപകാരപ്രദമാണ്.
>> അതുപോലെ പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും മുരിങ്ങയില വലിയൊരു അനുഗ്രഹമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...