Best Tea for Diabetes: രക്തത്തില്‍ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് അല്ലെങ്കില്‍ പ്രമേഹം ഇന്ന് നൂറ് ദശലക്ഷത്തിലധികം ഇന്ത്യക്കാരെ ബാധിക്കുന്ന ഓര്‍ രോഗാവസ്ഥയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) സമീപകാല പഠനത്തെ ആധാരമാക്കി പുറത്തിറക്കിയ ഒരു ലേഖനം അനുസരിച്ച് പ്രമേഹ നിയന്ത്രണത്തിന്‍റെ ഒരു പ്രധാന ഭാഗമാണ് ശരിയായ ഭക്ഷണക്രമം.
Also Read: Optical Illusion: പശുക്കള്‍ക്കിടെയില്‍ ഒരു വില്ലന്‍ നായ ഒളിച്ചിരിപ്പുണ്ട്, കണ്ടെത്താമോ?
പ്രമേഹമുള്ളവര്‍ ചില ഭക്ഷണങ്ങളും പാനീയങ്ങളും കുറയ്ക്കുകയോ പൂർണ്ണമായും ഉപേക്ഷിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. അതിലൊന്നാണ് ചായ. നമുക്കറിയാം, രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പാനീയങ്ങളിലൊന്നാണ് ചായ. പ്രമേഹമുള്ളവരോട് ചായ കുടിയ്ക്കുന്നത് കുറയ്ക്കണം അല്ലെങ്കില്‍ ഒഴിവാക്കണം എന്ന് നിര്‍ദ്ദേശിക്കാറുണ്ട്.
എന്നാല്‍, പ്രമേഹമുള്ളവർക്കും ചായ ആസ്വദിക്കാൻ കഴിയുമോ എന്ന് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, പ്രമേഹക്കാര്‍ക്ക് ആസ്വദിക്കാവുന്ന ചില ചായകള്‍ ഉണ്ട്. അതായത്, പഞ്ചസാരയും പാൽ ചായയും പ്രമേഹക്കാര്‍ക്ക് അനുയോജ്യമല്ല എങ്കിലും അവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ചില പ്രത്യേകതരം ചായകള്‍ ഉണ്ട്. അവയെക്കുറിച്ച് അറിയാം...
1. ഗ്രീൻ ടീ (Green Tea)
ഗ്രീൻ ടീ അതിന്‍റെ നിരവധി ആരോഗ്യ ഗുണങ്ങൾകൊണ്ട് ഇന്ന് ഏറെ പ്രചാരം നേടിയിരിയ്ക്കുന്ന ഒന്നാണ്. നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണ് എങ്കില്‍ ഗ്രീന്‍ ടീ ആസ്വദിക്കാന്‍ കഴിയും. ഇത് പ്രമേഹ രോഗികള്‍ക്ക് ഏറെ ഗുണകരമാണ്. ഗ്രീൻ ടീയും ഗ്രീൻ ടീ എക്സ്ട്രാക്‌റ്റും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും ടൈപ്പ് 2 പ്രമേഹവും പൊണ്ണത്തടിയും തടയുന്നതിൽ പങ്കുവഹിക്കുമെന്നും ചില പഠനങ്ങൾ പറയുന്നു. കഫീൻ ഇല്ലാത്ത ഗ്രീൻ ടീ പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണ്, എന്നാല്‍, അധികം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
2. ബ്ലാക്ക് (Black Tea)
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെ ഫലപ്രദമായ മറ്റൊരു ചായയാണ് ബ്ലാക്ക് ടീ. ഗ്രീൻ ടീ പോലെ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും ശരീരത്തിലെ കോശജ്വലന പ്രതികരണങ്ങൾ കുറയ്ക്കാനും ബ്ലാക്ക് ടീയ്ക്ക് കഴിയും. ബ്ലാക്ക് ടീയ്ക്ക് കാർബോഹൈഡ്രേറ്റ് ആഗിരണം കുറയ്ക്കാൻ കഴിയുമെന്നും അതിനാൽ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്തുമെന്നും ചില പഠനങ്ങൾ കാണിക്കുന്നു. എന്നാല്‍ ഇതു ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
3. ചമോമൈൽ ടീ (Chamomile Tea)
കഫീൻ രഹിതമായ ഹെർബൽ ചമോമൈൽ ചായയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. മാത്രമല്ല ഇത് പ്രമേഹരോഗികൾക്ക് ഉത്തമമാണ്. ചമോമൈൽ ചായ പ്രമേഹരോഗികള്‍ക്ക് നല്ല ഉറക്കം നല്‍കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. നമ്മുടെ ശരീരത്തിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നതിന് നല്ല ഉറക്കം അനിവാര്യമാണ്. അതിനാൽ, ഉറങ്ങുന്നതിന് മുന്‍പ് ഒരു കപ്പ് ചമോമൈൽ ചായ പ്രമേഹരോഗികൾക്ക് ഏറെ ഗുണം ചെയ്യും.
4. ചെമ്പരത്തി ചായ (Hibiscus Tea)
ഉയർന്ന പോളിഫെനോൾ ആന്‍റി ഓക്‌സിഡന്‍റ്, ഓർഗാനിക് ആസിഡ്, ആന്തോസയാനിന്‍ എന്നിവ അടങ്ങിയ ചെമ്പരത്തി ചായ പ്രമേഹരോഗികൾക്ക് ഏറെ ഗുണകരമാണ്. ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഇത് സഹായിക്കും. പ്രമേഹം കൂടാതെ, രക്തസമ്മർദ്ദവും കൊളസ്ട്രോളിന്‍റെ അളവും നിയന്ത്രിക്കുന്നതിന് ചെമ്പരത്തി ചായ കുടിക്കുന്നത് സഹായകരമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
5. മഞ്ഞൾ ചായ (Turmeric Tea)
പ്രമേഹമുള്ള ആളുകൾക്ക് മഞ്ഞൾ ചായ വളരെ നല്ലതാണ്. ആന്‍റി ഓക്‌സിഡന്‍റും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇത് മഞ്ഞ നിറം നൽകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ചില പഠനങ്ങൾ ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾ അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ മഞ്ഞള്‍ ചായ കുടിയ്ക്കുന്നത് പതിവാക്കുന്നത് ഗുണകരമാണ്.
മുകളിൽ സൂചിപ്പിച്ച ചായകൾ പ്രമേഹ രോഗികള്‍ക്ക് പ്രയോജനകരമാണെങ്കിലും നിങ്ങളുടെ പ്രമേഹത്തിന്‍റെ അവസ്ഥ അനുസരിച്ച് നിങ്ങൾക്ക് കുടിക്കാൻ കഴിയുന്ന ശരിയായ രീതിയും ശരിയായ അളവിലുള്ള ചായയും അറിയാനായി ഒരു ഡോക്ടറെ സമീപിക്കുക. കൂടാതെ, പ്രമേഹരോഗികൾ അവരുടെ ചായയിൽ പാൽ, പഞ്ചസാര എന്നിവ ചേർക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...