Lose Weight Without Exercise: അമിതശരീരഭാരം അല്ലെങ്കില്‍ പൊണ്ണത്തടി ഇന്ന് മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ശരീരഭാരം കുറയ്ക്കാൻ ഇന്ന് ആളുകൾ പല രീതികളും സ്വീകരിക്കുന്നുവെങ്കിലും വിജയിക്കുന്നില്ല. നമുക്കറിയാം, ശരീരഭാരം ഒരു തവണ വര്‍ദ്ധിച്ചാല്‍ പിന്നെ കുറയ്ക്കാന്‍ കഠിന പ്രയത്നം വേണ്ടി വരും.
Also Read: FD for Senior Citizen: മുതിർന്ന പൗരന്മാർക്ക് SBIയേക്കാൾ പലിശ നല്‍കും ഈ ബാങ്ക്!!
ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്നത്തിന് ഏറ്റവും ആവശ്യമായത് ക്ഷമയും സ്ഥിരതയും അച്ചടക്കവുമാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ തുറന്നുകിട്ടും. എന്നാല്‍ അതില്‍ ഏതാണ് നിങ്ങളുടെ ശരീരത്തിന് യോജിച്ചത് എന്നതനുസരിച്ചിരിയ്ക്കും ഫലം. എന്നാല്‍ അത് തിരിച്ചറിയുക ബുദ്ധിമുട്ടാണ് എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ ചിലപ്പോള്‍ ഏറെ ശ്രമിച്ചിട്ടും ശരീര ഭാരം കുറയാതെ വന്നാലോ? അതായത് ചിട്ടയായ വ്യായാമം, ശരിയായ ഭക്ഷണക്രമം ഇവയെല്ലാം പിന്തുടര്‍ന്നിട്ടും പൊണ്ണത്തടി കുറയുന്നില്ല എങ്കില്‍ ചിലപ്പോള്‍ കാരണം മറ്റൊന്നാകാം...
ഇന്നത്തെ കാലത്ത് ഒട്ടുമിക്കവരും തന്നെ പൊണ്ണത്തടിയുടെ ഇരയാണ്. ആ ഒരു സാഹചര്യത്തിൽ, ചിട്ടയായ വ്യായാമം, ശരിയായ ഭക്ഷണക്രമം ഇവയെല്ലാം പാലിച്ചിട്ടും ശരീരഭാരം കുറയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, വിഷമിക്കേണ്ട കാര്യമില്ല. തടി കുറയ്ക്കാന്‍ വഴിയുണ്ട്. അതായത്, രാത്രി ഉറങ്ങുന്നതിനുമുമ്പ്, നിങ്ങൾ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. ആ പ്രധാന കാര്യങ്ങള്‍ എന്തെല്ലാമാണ് എന്ന് നോക്കാം...
1. വൈകുന്നേരം 7 മണിക്ക് അത്താഴം കഴിയ്ക്കുക
ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, രാത്രി 7 മണിക്ക് കൃത്യമായി അത്താഴം കഴിയ്ക്കുക. അതായത്, 7 മണിക്ക് ശേഷം കട്ടിയായ ഒരു ഭക്ഷണവും കഴിയ്ക്കരുത്. അതായത്, അത്താഴത്തിനും ഉറക്കത്തിനും ഇടയിൽ കുറഞ്ഞത് 2 മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിലൂടെ ഭക്ഷണം ശരിയായി ദഹിക്കാതെ തടി കൂടാന്‍ ഇടയാക്കുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കാൻ ഈ ശീലം ഇന്ന് തന്നെ സ്വീകരിയ്ക്കുക.
2. ചൂടുവെള്ളം കുടിക്കുക
ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത്താഴത്തിന് ശേഷം ഗ്രീൻ ടീയോ ചൂടുവെള്ളമോ കുടിക്കുക. ഇത് ചെയ്യുന്നതിലൂടെ ഭക്ഷണം എളുപ്പത്തിൽ ദഹിക്കും. ഗ്രീൻ ടീ കുടിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. അതായത് ഇരട്ടി സഹായം.
3. നല്ല ഉറക്കം
നമ്മുടെ ഉറക്കവും അമിതവണ്ണവും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, രാത്രിയില്‍ നന്നായി ഉറങ്ങണം. ഇത് ശരീരഭാരം കൂടുന്നത് തടയുന്നു.
4. മഞ്ഞള്‍ പാൽ കുടിക്കുക
ശരീരഭാരം കുറയ്ക്കാൻ രാത്രിയില്‍ മഞ്ഞൾ പാൽ കുടിക്കുന്നത് വളരെ നല്ലതാണ്. തടി കുറയ്ക്കാൻ സഹായിക്കുന്ന തെർമോജെനിക് ഗുണങ്ങളാണ് ഇതിന് കാരണം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...