Crime News: സംസ്ഥാനത്ത് ഭീതി വിതച്ച് ഇറാനി ഗ്യാങ്ങ്; സംഘത്തിലെ രണ്ടു പേർ പോലീസ് പിടിയിൽ!

Crime News: സ്വർണക്കടയിൽ നിന്നും മോഷണം നടത്താനല്ല ശ്രമത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 26, 2024, 01:09 PM IST
  • ഇറാനി ഗ്യാങ്ങ് സംഘത്തിൽപ്പെട്ട രണ്ട് പേരെ ഇടുക്കി നെടുങ്കണ്ടത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തു
  • തമിഴ്‌നാട് പേരയൂര്‍ സ്വദേശികളായ ഹൈദര്‍, മുബാറക് എന്നിവരെയാണ് പോലീസ് പിടികൂടിയത്
Crime News: സംസ്ഥാനത്ത് ഭീതി വിതച്ച് ഇറാനി ഗ്യാങ്ങ്; സംഘത്തിലെ രണ്ടു പേർ പോലീസ് പിടിയിൽ!

ഇടുക്കി: സംസ്ഥാനത്ത് ഭീതി വിതച്ചു കൊണ്ട് തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ്ങ്. ഈ സംഘത്തിൽപ്പെട്ട രണ്ട് പേരെ ഇടുക്കി നെടുങ്കണ്ടത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പേരയൂര്‍ സ്വദേശികളായ ഹൈദര്‍, മുബാറക് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

Also Read: ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു

ഇവർ സ്വര്‍ണക്കടയില്‍ നിന്നും മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് പിടിവീണത്. നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് പിടിയിലായിരിക്കുന്നെതെന്ന് പോലീസ് പറഞ്ഞു.  ഇടുക്കി നെടുങ്കണ്ടത്ത് പടിഞ്ഞാറെ കവലയിലുള്ള സ്റ്റാര്‍ ജുവെല്‍സിലാണ് ഇവർ മോഷണശ്രമം നടത്തിയത്. ആഭരണങ്ങള്‍ നോക്കുന്നതിനിടെ ഹൈദര്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇത് ഉടമ കയ്യോടെ പോക്കുകയായിരുന്നു. ഇതിനിടെയിൽ കൂടെയുണ്ടായിരുന്ന മുബാറക് കടയില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

Also Read: ശനി പൂരൂരുട്ടാതി നക്ഷത്രത്തിലേക്ക്; മണിക്കൂറുകൾക്ക് ഇവരുടെ സുവർണ്ണ സമയം തെളിയും!

തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുബാറക് പോലീസിന്റെ പിടിയിലാകുന്നത്. ബസില്‍ സ്ഥലം വിടാന്‍ ശ്രമിച്ച ഇയാളെ ശാന്തന്‍പാറ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇവരും കുറുവസംഘത്തെ പോലെ രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറുസംഘങ്ങളായി തിരിഞ്ഞാണ് മോഷണം നടത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി.  കുറുവ സംഘത്തിന്റെ ഭീതി മാറുന്നതിന് മുന്നെയാണ് സംസ്ഥാനത്ത് ഇറാനി ഗ്യാങ്ങിന്റെ വരവ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News