ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ.
കൗടില്യൻ, വിഷ്ണുഗുപ്തൻ എന്നീ പേരിലും അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ചാണക്യ നീതി ഇന്നും ഏറെ പ്രസക്തമാണ്.
ജീവിതത്തില്‍ ചില വ്യക്തികലുമായി അകലം പാലിക്കണമെന്ന് ചാണക്യൻ പറയുന്നു.
ചാണക്യന്റെ അഭിപ്രായത്തില്‍ തെറ്റായ വ്യക്തിയുമായി പ്രണയത്തിലാകുന്നവര്‍ ജാഗ്രത പാലിക്കണം. പണവും പുരോഗതിയും നേടാനും മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാനും ഇത്തരക്കാര്‍ പ്രണയിച്ച് വഞ്ചിക്കുന്നു. ഇവരിൽ നിന്ന് എപ്പോഴും അകലം പാലിക്കണം.
സ്വന്തം താല്‍പ്പര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരാളോട് ഒരിക്കലും സഹായം തേടരുതെന്ന് ചാണക്യന്‍ പറയുന്നു. ഇത്തരക്കാര്‍ തങ്ങളുടെ സ്വാര്‍ത്ഥതയ്ക്കായി മറ്റുള്ളവരെ വേദനിപ്പിക്കാന്‍ മടിക്കില്ല.
മോശം സ്വഭാവമുള്ള സ്ത്രീകളില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് ചാണക്യന്‍ പറയുന്നു. അത്തരമൊരു സ്ത്രീയെ സഹായിക്കാന്‍ ശ്രമിക്കുന്നവർക്ക് പ്രശ്നങ്ങളും ആശങ്കകളും മാത്രമേ ഉണ്ടാകൂ.
അസൂയാലുക്കളെ സൂക്ഷിക്കണം. അസൂയയുള്ള ഒരു വ്യക്തി എപ്പോഴും തന്റെ എതിരാളിയെ പരാജയപ്പെടുത്തുന്നതിനും അസന്തുഷ്ടരായി കാണാനും ആഗ്രഹിക്കുന്നു. അത്തരം ആളുകള്‍ക്ക് നിങ്ങളുടെ മോശം സമയം മുതലെടുത്ത് നിങ്ങളെ വഞ്ചിക്കുകയും ചെയ്‌തേക്കാം.
വിഡ്ഢികളില്‍ നിന്ന് അകന്നു നില്‍ക്കണം. കാരണം ലോകത്തില്‍ നടക്കുന്ന ഒരു കാര്യത്തിലും അവര്‍ക്ക് യാതൊരു ബോധവുമില്ല. അവരെ ഒരിക്കലും ഉപദേശിക്കരുത്. അറിവുള്ള കാര്യങ്ങള്‍ പങ്കുവെച്ച് അവരെ സഹായിക്കാമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, അത് തീര്‍ത്തും തെറ്റാണ്.
ചാണക്യന്റെ അഭിപ്രായത്തില്‍, പാപകരമായ പ്രവൃത്തികള്‍ ചെയ്യുകയും മറ്റുള്ളവരെ തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നവരുമായി അകന്ന് നിൽക്കണം. ഇത്തരക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അവരെ സഹായിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് അപമാനം ഏല്‍ക്കേണ്ടിവരും.
വളരെയേറെ ദേഷ്യമുള്ളവര്‍ അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി മറ്റുള്ളവരെ ദാക്ഷിണ്യമില്ലാതെ ഉപദ്രവിക്കുന്നു. ഇത്തരക്കാരില്‍ നിന്ന് അകലം പാലിക്കണമെന്ന് ചാണക്യന്‍ പറയുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)