Ganja Seized: പാലക്കാട് അഞ്ച് ലക്ഷം രൂപയുടെ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

അഞ്ച് ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണ് പ്രതികളുടെ പക്കൽ നിന്നും പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Nov 9, 2022, 10:37 PM IST
  • ഒഡീഷയിലെ രായഗഡയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.
  • അതിഥി തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികൾ.
  • ഇതിന് മുമ്പും ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ടെങ്കിലും പിടിക്കപ്പെടുന്നത് ആദ്യമായാണെന്നും അധികൃതർ വ്യക്തമാക്കി.
Ganja Seized: പാലക്കാട് അഞ്ച് ലക്ഷം രൂപയുടെ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പാലക്കാട്: പാലക്കാട് 9.6 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഒഡീഷ സ്വദേശികളായ ജയന്ത് നായക് (19), രാജേന്ദ്ര ലിമ (19) എന്നിവരാണ്  അറസ്റ്റിലായത്. ആർപിഎഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അഞ്ച് ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. ഒഡീഷയിലെ രായഗഡയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. അതിഥി തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികൾ. ഇതിന് മുമ്പും ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ടെങ്കിലും പിടിക്കപ്പെടുന്നത് ആദ്യമായാണെന്നും അധികൃതർ വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News