Crime: അമ്പലപ്പുഴയിൽ ഉത്സവത്തിനിടെ സംഘർഷം; യുവാവ് കുത്തേറ്റ് മരിച്ചു

Youth Stabbed to death: പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രി ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്. അതുൽ (26) ആണ് മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 25, 2023, 11:30 AM IST
  • ഉത്സവത്തിൻ്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെയുണ്ടായ സംഘർഷത്തിലാണ് യുവാവിന് കുത്തേറ്റത്
  • സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
  • പ്രതി ശ്രീക്കുട്ടനായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പുന്നപ്ര പോലീസ് പറഞ്ഞു
Crime: അമ്പലപ്പുഴയിൽ ഉത്സവത്തിനിടെ സംഘർഷം; യുവാവ് കുത്തേറ്റ് മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴയിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. സലിം കുമാറിൻ്റെ മകൻ അതുൽ (26) ആണ് മരിച്ചത്. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രി ഉത്സവത്തിനിടെയാണ് സംഭവം നടന്നത്. ഉത്സവത്തിൻ്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെയുണ്ടായ സംഘർഷത്തിലാണ് യുവാവിന് കുത്തേറ്റത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി ശ്രീക്കുട്ടനായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പുന്നപ്ര പോലീസ് പറഞ്ഞു.

ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

പാലക്കാട്: ഒറ്റപ്പാലം ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് വെട്ടിക്കൊന്നത്.  ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയുടെ കുടുംബവഴക്കില്‍ ഇടപെട്ടതായിരുന്നു ആക്രമണത്തിന് കാരണം. കൊലപാതകത്തില്‍ ശ്രീജിത്തിന്റെ അയല്‍വാസിയായ ജയദേവനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൽ ശ്രീജിത്തിന്റെ  ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ശ്രീജിത്തിന്റെ അയൽവാസിയും സ്ഥിരം മദ്യപാനിയുമായ ജയദേവന്‍ ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി വീട്ടുകാരുമായി തര്‍ക്കത്തിലാകുകയും അമ്മയെ അടക്കം ജയദേവന്‍ മര്‍ദ്ദിക്കുകയും ചെയ്തതിനെ തുടർന്നാണ് ശ്രീജിത്തടക്കം മൂന്ന് പേര്‍ സംഭവത്തിൽ ഇടപെട്ടത്. ഇതിനിടെ ഇയാള്‍ ശ്രീജിത്തിനെ ആക്രമിക്കുകയായിരുന്നു. തർക്കത്തിനിയിൽ ഇയാൾ ശ്രീജിത്തിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.‌

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News