ആളില്ലാത്ത സമയം നോക്കി 13-കാരി പെൺകുട്ടിയെ കടന്നു പിടിച്ചു; യുവാവ് അറസ്റ്റിൽ

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ബന്ധുവും അയൽവാസിയുമായ യുവാവാണ് കുട്ടിയെ ഇയാളിൽ നിന്നും രക്ഷപ്പെടുത്തിയത്

Written by - Zee Malayalam News Desk | Last Updated : Sep 25, 2023, 08:37 PM IST
  • കുട്ടിയെ രക്ഷപ്പെടുത്താൻ ചെറിയ മൽപ്പിടുത്തം തന്നെ വേണ്ടി വന്നു
  • ഇതിനിടയിൽ പ്രതിയുടെ തലക്കും പരിക്കേറ്റു
  • ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു
ആളില്ലാത്ത സമയം നോക്കി 13-കാരി പെൺകുട്ടിയെ കടന്നു പിടിച്ചു; യുവാവ് അറസ്റ്റിൽ

കൊല്ലം: വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി 13-കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ചാരുംമൂട് കണ്ണനാകുഴി കല്ലു കുളത്തിന്  സമീപം പന്തപ്ലാവിൽ വീട്ടിൽ  രാജ്കുമാർ (38) ആണ് വള്ളികുന്നം പോലീസിൻറെ പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ആളില്ലാത്ത തക്കം നോക്കി വീട്ടിൽ എത്തിയ ഇയാൾ പെൺ കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ   ബന്ധുവും അയൽവാസിയുമായ യുവാവാണ് കുട്ടിയെ ഇയാളിൽ നിന്നും രക്ഷപ്പെടുത്തിയത്.കുട്ടിയെ രക്ഷപ്പെടുത്താൻ ചെറിയ മൽപ്പിടുത്തം തന്നെ വേണ്ടി വന്നു. ഇതിനിടയിൽ പ്രതിയുടെ തലക്കും പരിക്കേറ്റു. 

 തുടർന്ന് ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  ചികിത്സയിൽ കഴിഞ്ഞ പ്രതിയെ തിങ്കളാഴ്ചയാണ് പോലിസ് സ്റ്റേഷനിൽ എത്തിച്ചത്. ശേഷം കായംകുളം ഒന്നാം ക്ലാസ് മജിട്രോറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതു.മുൻപ് വെട്ടിക്കോട് വെച്ച് ഒരു സ്ത്രീയെ കടന്നു  പിടിച്ച സംഭവത്തിലും ഇയാൾക്കെതിരെ വള്ളികുന്നം സ്റ്റേഷനിൽ ഒരു കേസുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News