കാൻപൂർ : സപ്തമ.ശ്രീ തസ്കരാഃ എന്ന സിനിമയിൽ തലയിൽ ഘടിപ്പിച്ച ടോർച്ചും കത്തിച്ച് കൊണ്ട് ഓടിയ ചെമ്പൻ വിനോദ് അവതരിപ്പിച്ച കള്ളൻ പിന്നീട് പിടിക്കപ്പെടുമ്പോൾ 'നീ എന്തൂട്ട് കള്ളനാടാ' എന്ന് ചോദിക്കുന്ന ഒരു സീനുണ്ട്. അതിന് സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിൽ നടന്നു. അതിവിദഗ്ധമായി മൂന്ന് പേർ ചേർന്ന് ഒരു വാൻ മോഷ്ടിച്ചു. ശേഷം കടത്തികൊണ്ട് പോകാൻ നോക്കിയപ്പോൾ മൂന്ന് പേർക്കും വാഹനം ഓടിക്കാൻ അറിയില്ല. ഉത്തർപ്രദേശിലെ കാൻപൂരിൽ നടന്ന ഈ സംഭവത്തിൽ യുപി പോലീസ് മൂന്ന് കോളജ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു.
കാൻപൂരിലെ ദബൗളിയിൽ മെയ് ഏഴിനാണ് മോഷണം നടക്കുന്നത്. ബിടെക് വിദ്യാർഥിയായ സത്യം കുമാർ, ബികോം വിദ്യാർഥിയായ അമാൻ ഗൗതം അമിത് വെർമ്മ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ അമിത വർമ്മ മോഷണത്തിന്റെ സൂത്രധാരൻ എന്ന് കാൻപൂർ പോലീസ് അറിയിച്ചു.
ALSO READ : വാട്ടർ അതോറിറ്റിക്ക് മുൻപിൽ വെച്ച് കൈമാറാൻ;എംഡിഎംഎ യുമായി യുവാക്കൾ കസ്റ്റഡിയിൽ
കൃത്യമായ പദ്ധതിയിലൂടെ മൂന്ന് പേരും ചേർന്ന് ദബൗളിയിൽ നിന്നും വാൻ മോഷ്ടിക്കുകയായിരുന്നു. നമ്പർ പ്ലേറ്റും മാറ്റി വാഹനം കടത്തികൊണ്ട് പോകാൻ മൂന്ന് പേരും ചേർന്ന് വാനിനുള്ളിൽ കയറിയപ്പോഴാണ് മൂവർക്കും ഡ്രൈവിങ് അറിയില്ലയെന്ന കാര്യം മനസ്സിലാകുന്നില്ല. ശേഷം ആ വാൻ പത്ത് കില്ലോമീറ്ററോളം മൂന്ന് പേരും ചേർന്ന് തള്ളി കൊണ്ട് പോയി മറ്റൊരുടത്ത ഒളിപ്പിച്ച് വെക്കുകയും ചെയ്തു.
മോഷ്ടിച്ച വാഹനം വിൽക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് യുപി പോലീസ് അറിയിച്ചു. മോഷണത്തിനായി എല്ലാ തയ്യാറെടുപ്പ് നടത്തിയ ഇവർ വാഹനം ഓടിക്കുന്ന കാര്യം പദ്ധതിയിൽ ചിന്തിക്കാൻ വിട്ടുപോയി. മോഷണം നടത്തിയ വാൻ വിൽക്കാൻ വേണ്ടി സ്വന്തമായി ഒരു വെബ്സൈറ്റ് നിർമിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു.
മോഷ്ടിച്ച വാഹനം വിൽക്കാൻ സാധിച്ചില്ലെങ്കിൽ അത് ഓൺലൈൻ വഴി വിൽക്കാനായിരന്നു ഇവരുടെ പദ്ധതി. ഇതിനായി മോഷ്ടാക്കളിൽ എഞ്ചിനീയറിങ് വിദ്യാർഥിയായ സത്യം കുമാർ സ്വന്തമായിട്ടുള്ള വെബ്സൈറ്റിന് വേണ്ടി രൂപകൽപന ചെയ്യുകയും ചെയ്തിരുന്നു പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...