തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് നാളെ തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ (എംടി നിള) രാവിലെ 9ന് പതാക ഉയര്‍ത്തും. തുടർന്ന് 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.
അതേസമയം വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തും. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകും. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കപ്പ് ഏറ്റുവാങ്ങി തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും. തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകിയശേഷം ട്രോഫിയുമായുള്ള ഘോഷയാത്ര കലോത്സവ വേദിയിൽ എത്തും. കലോത്സവത്തിന്റെ രജിസ്ട്രേഷനും ഇന്ന് തുടങ്ങും.
പുത്തരിക്കണ്ടം മൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചൽ ചടങ്ങ് ഇന്ന് രാവിലെ പത്തരയോടെ നടക്കും. ഇക്കുറിയും പഴയിടം മോഹനൻ നമ്പൂതിരിയാണ് കലാമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നത്.
Read Also: റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളി; ട്രെയിനിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
ഉദ്ഘാടന ചടങ്ങിൽ ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും. വയനാട് വെള്ളാര്‍മല ജിഎച്ച്എസ്എസിലെ കുട്ടികള്‍ സംഘനൃത്തം അവതരിപ്പിക്കും.
ഉദ്ഘാടനശേഷം ഒന്നാം വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ട മത്സരം നടത്തപ്പെടും. 25 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങള്‍ കാണാനും മത്സര പുരോഗതി തത്സമയം അറിയാനും കൈറ്റ് മൊബൈല്‍ ആപ്പ് ഉണ്ട്. ഉത്സവം എന്ന പേരിലുള്ള ആപ്പ് പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്.
5,000 ത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ മാറ്റുരയ്ക്കാൻ എത്തുന്നത്. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങള്‍ (മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം) എന്നിവയും മത്സരത്തിലുണ്ട്.
കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ കുട്ടികൾക്കും ഒറ്റത്തവണ സ്കോളർഷിപ്പായി 1000 രൂപ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിധി നിർണയത്തിൽ തർക്കമുണ്ടാകുന്ന ഘട്ടത്തിൽ അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാനതല അപ്പീൽ കമ്മിറ്റി രൂപീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.