പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് 26കാരൻ പിടിയിൽ

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായി 26കാരനെയാണ് വിളപ്പിൽശാല പോലീസ് പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : May 22, 2023, 09:27 PM IST
  • വാടക വീട്ടിലെത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്
  • രണ്ട് കുട്ടികളുടെ പിതാവാണ് പിടിയിലായ പ്രതി
പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് 26കാരൻ പിടിയിൽ

തിരുവനന്തപുരം : പത്താം ക്സാസ് വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ 26കാരൻ അറസ്റ്റിൽ. തിരുവനന്തപുരം കുണ്ടമൻകടവിൽ വാടകയ്ക്ക് താമസിക്കുന്ന അക്ഷയെയാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ വിളപ്പിൽശാല പോലീസ് പിടികൂടിയത്. വിവാഹിതനും രണ്ട് കുട്ടുകളുടെ പിതാവുമാണ് അറസ്റ്റിലായ അക്ഷയ്.

ഇരയെ വാടക വീട്ടിലെത്തിച്ച പ്രതി പീഡിപ്പിക്കുകയായിരുന്നു. പല പ്രാവശ്യങ്ങളായി കുണ്ടമൻകടവിലെ വാടക വീട്ടിലെത്തിച്ചാണ് പ്രതി പെൺകുട്ടിയെ ലൈംഗികമായി ചൂഷ്ണം ചെയ്തെന്ന് ഇര കുടുംബാഗങ്ങളോടായി പറഞ്ഞു. ഈ വിവരം പുറത്ത് പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് പ്രതി പെൺകുട്ടിയെ ഭീഷിണിപ്പെടുത്തിയിരുന്നു. 

ALSO READ : Sexual Assault: പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

സംഭവത്തെ തുടർന്ന് പെൺകുട്ടി മാനസിക സമ്മർദ്ദത്തിലാകുകയും തുടർന്ന് ബന്ധുവിനോട് വിവരം പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി സമർപ്പിക്കുകയായിരുന്നു. ശേഷം വിളപ്പിൽശാല പോലീസ് പ്രതിയായ അക്ഷയിയെ കസ്റ്റഡയിലെടുത്തു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുരേഷ് കുമാര്‍, എസ്.ഐ ആശിഷ്, ജിഎസ് ഐ ബൈജു, സിപിഓമാരായ പ്രജു, രാജേഷ്, അജിത്ത് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News