Crime News: പാലക്കാട്ടെ സഹോദരിമാരുടെ മരണം കൊലപാതകം; കൊല കവർച്ചാശ്രമത്തിനിടെ

Shornur Murder Case: കവർച്ചയ്ക്ക് കേറിയ മണികണ്ഠൻ വീട്ടിലെ പാചകവാതക സിലിന്‍ഡര്‍ തുറന്നുവിട്ടാണ് ഇരുവരേയും കത്തിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

Written by - Ajitha Kumari | Last Updated : Sep 9, 2023, 10:07 AM IST
  • സഹോദരിമാരെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്\
  • ഇത് കവർച്ചാശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നും പോലീസ്
  • ഗ്യാസ് പൊട്ടിത്തെറിച്ചാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം
Crime News: പാലക്കാട്ടെ സഹോദരിമാരുടെ മരണം കൊലപാതകം; കൊല കവർച്ചാശ്രമത്തിനിടെ

പാലക്കാട്: വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. തീപിടിത്തമുണ്ടായതിന് പിന്നാലെ വീട്ടിൽനിന്നും ദുരൂഹസാഹചര്യത്തിൽ ഇറങ്ങിയോടിയ മണികണ്ഠനാണ് കേസിലെ പ്രതിയെന്നും ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. കവർച്ചയ്ക്ക് കേറിയ മണികണ്ഠൻ വീട്ടിലെ പാചകവാതക സിലിന്‍ഡര്‍ തുറന്നുവിട്ടാണ് ഇരുവരേയും കത്തിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

Also Read: പാലക്കാട് വയോധികരായ സഹോദരിമാർ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; ഇറങ്ങിയോടിയ യുവാവ് അറസ്റ്റിൽ

ഇത് കവർച്ചാശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നും പോലീസ് അറിയിച്ചു.  ഷൊർണൂർ ത്രാങ്ങാലി റോഡ് നീലാമലക്കുന്ന് അമ്പലത്തൊടി വീട്ടിൽ പത്മിനി, തങ്കം എന്നിവരായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാസ് പൊട്ടിത്തെറിച്ചാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.  വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2:30 നായിരുന്നു സംഭവം. പത്മിനിയും തങ്കവും അടുത്തടുത്ത വീടുകളിലായി ഒറ്റയ്ക്കായിരുന്നു  താമസിച്ചിരുന്നത്. ഉച്ചയോടെ പത്മിനിയുടെ വീട്ടിൽനിന്നും എന്തോ ബഹളം കേട്ടതിനെ തുടർന്ന് തങ്കം ഇവിടേക്കെത്തുകയായിരുന്നു.  ശേഷം ബഹളം കേട്ട് അയൽവാസികളും ഓടിയെത്തിയിരുന്നു. ഇതിനിടെ മണികണ്ഠൻ എന്നയാൾ ഇവരുടെ വീടിന്റെ വാതിൽ തള്ളിതുറന്നു പുറത്തേക്കിറങ്ങിയോടുന്നതും ഇയാളുടെ ദേഹത്ത രക്തം പുരണ്ടിരുന്നതും അവിടെ കൂടിയവർ കണ്ടിരുന്നു.

Also Read: Gajalakshmi Rajayoga: വ്യാഴത്തിന്റെ വക്രഗതി സൃഷ്ടിക്കും ഗജലക്ഷ്മി രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും!

നാട്ടുകാരാണ് മണികണ്ഠനെ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചത്. ജനാലവഴി വീട്ടിനകത്തേക്ക് നോക്കിയപ്പോൾ തീയും പുകയും വരുന്നതുകണ്ട് വീടിനുള്ളിലേക്ക് കയറിചെന്നപ്പോൾ പെള്ളലേറ്റവരിൽ ഒരാൾ തന്നെ കയറിപ്പിടിച്ചെന്നാണ് മണികണ്ഠൻ പോലീസിന് ആദ്യം മൊഴി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News