കുന്നംകുളം: കുന്നംകുളത്ത് അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ച മുൻപ് ജീവനൊടുക്കിയ ശിവരാമന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് സുഹൃത്തെന്നു സംശയിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ടെന്നാണ് സൂചന. രണ്ടു കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ഉള്ളിശേരി ചേരിക്കല്ലിൽ പ്രതീഷിന്റെ മൃതദേഹമാണ് ഇതെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
Also Read: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
മരിച്ച ശിവരാമന്‍റെ മരണാനന്തരചടങ്ങുകളുടെ ഭാഗമായി നാട്ടുകാരും ബന്ധുക്കളും കഴിഞ്ഞദിവസം ഇയാളുടെ വീട്ടിൽ എത്തിയിരുന്നു. ഈ സമയത്താണ് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിനുള്ളില്‍ മൃതദേഹം കണ്ടെത്തുകയും തുടർന്ന് പോലീസിനെ അറിയിക്കുകയും ചെയ്തത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു. കുമ്മായം ഉൾപ്പെടെ ഇട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. എങ്കിലും ഈ മൃതദേഹം പ്രതീഷിന്റെത് ആണെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇയാളുടെ കാതിലെ കടുക്കൻ തിരിച്ചറിഞ്ഞതായിട്ടാണ് റിപ്പോർട്ട്.
ഭാര്യയുമായി പിരിഞ്ഞ് ഒറ്റയ്ക്കു കഴിയുകയായിരുന്ന ശിവരാമനെ കഴിഞ്ഞ മാസം 25 നു വീട്ടിലെ കിടപ്പുമുറിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ശിവരാമനും പ്രതീഷും സുഹൃത്തുക്കളായിരുന്നുവെന്നും പ്രതീഷ് ഇടയ്ക്കിടെ ശിവരാമന്റെ വീട്ടിൽ വരാറുണ്ടെന്നും നാട്ടുകാർ പോലീസിനോട് പറഞ്ഞു. മാത്രമല്ല ഇരുവരും ഒന്നിച്ചു മദ്യപിക്കുന്നതും പതിവായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ഈ വിവരം അനുസരിച്ച് പ്രതീഷിനെ തേടിയിറങ്ങിയ സുഹൃത്താണ്
Also Read: ശുചിമുറിയിൽ പോകാൻ വിലങ്ങഴിച്ചു; ജീവനക്കാരെ വെട്ടിച്ചു കടന്ന പ്രതി പിടിയിൽ!
ഇതിനിടയിൽ മരിച്ചത് പ്രതീഷാണോയെന്നും സംഭവം കൊലപാതകമാണോയെന്നും വിശദമായ പരിശോധനകൾക്കു ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂവെന്നാണ് പോലീസ് പറയുന്നത്. പ്രതീഷിനെ കാണാനില്ലെന്നു ഭാര്യ കഴിഞ്ഞയാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു. വിചാരണ നടക്കുന്ന രണ്ടു കൊലക്കേസുകളിലെ പ്രതിയാണ് പ്രതീഷ്. ഓണത്തിനു വരാമെന്നു പറഞ്ഞു ജൂലൈ 18 ന് പ്രതീഷ് വീട്ടിൽനിന്നു പോയതാണെന്നു ഭാര്യ പൊലീസിനു മൊഴിനൽകിയിരുന്നു. പക്ഷെ ഓണം കഴിഞ്ഞിട്ടും പ്രതീഷിനെ കാണാതായപ്പോഴാണു പരാതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...