കൊട്ടാരക്കരയിൽ യുവാവ് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കയിലെ നടുവത്തൂരിലാണ് സംഭവം നടന്നത്. എഴുകോൺ സ്വദേശിനി ഐശ്വര്യയാണ് യെയാണ് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചത്. ഇവരുടെ ഭർത്താവ് അഖിൽ രാജിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
സംഭവത്തെ തുടർന്ന് പരിക്കേറ്റ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതർ പറയുന്നത് അനുസരിച്ച് യുവതിയുടെ പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റ ഐശ്വര്യയും ഭർത്താവ് അഖിൽ രാജും പ്രശ്‍നങ്ങളെ തുടർന്ന് അകന്ന് കഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇനിയും അറിയിച്ചിട്ടില്ല.
അതേസമയം നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊന്നു. കന്യാകുമാരി ജില്ലയിലെ തക്കലയിൽ ആണ് ഭർത്താവ് ഭാര്യയെ നടുറോഡിൽ വച്ച് വെട്ടിക്കൊന്നത്. തക്കല സ്വദേശി എബനേസർ (35) ആണ് ഭാര്യ ജെബ പ്രിൻസയെ (31) കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വീട്ടിലെത്തിയ എബനേസർ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ഉള്ള പ്രതിയെ പോലീസ് കസ്റ്റയിലെടുത്തു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
ഡ്രൈവറാണ് എബനേസർ. കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുകയായിരുന്നു ജെബ പ്രിൻസ. ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ പോയ ജെബ പ്രിൻസയുടെ വസ്ത്രധാരണരീതിയിൽ വന്ന മാറ്റത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. പ്രശ്നം ഒത്തുതീർപ്പാക്കാൻ ജെബ പ്രിൻസയുടെ ബന്ധുക്കൾ നിരന്തരം ഇടപെട്ടിരുന്നു. ഇന്ന് കുടുംബ വീട്ടിൽ നിന്ന് ഇരുവരും തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകാനായി യാത്ര ചെയ്യുന്നതിനിടയിൽ റോഡിൽ വച്ച് വീണ്ടും തർക്കമുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...