തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും റിമാൻഡ് ചെയ്തു. ലൈസോൾ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മ മെഡിക്കൽ കോളേജ് ഐസിയുവിൽ തുടരുകയാണ്. എന്നാൽ ഗ്രീഷ്മയുടെ ആരോഗ്യനിലയിൽ മറ്റ് പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന സൂചന.
പ്രത്യേക മെഡിക്കൽ സംഘം ഗ്രീഷ്‌മയെ വീണ്ടും ഇന്ന് പരിശോധിക്കും. കഴിഞ്ഞ ദിവസം രാത്രി നെയ്യാറ്റിൻകര മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.ഗ്രീഷ്മയെ സെല്ലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്വേഷണസംഘം മെഡിക്കൽ ബോർഡിന്‍റെ അഭിപ്രായം തേടും.
Also Read: ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം; രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കേസിൻറെ നിലവിലെ സ്ഥിതി വിലയിരുത്താൻ റൂറൽ എസ്.പി ഡി. ശിൽപയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗവും ഇന്ന് ചേരുന്നുണ്ട്. പുലർച്ചയോടെയാണ് ഗ്രീഷ്മയുടെ രാമവർമ്മൻ ചിറയിലും പരിസരത്തുമായി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
രാമവർമ്മൻ ചിറയ്ക്ക് സമീപത്തെ കുളത്തിൽ നിന്ന് കണ്ടെടുത്ത കീടനാശിനിയുടെ കുപ്പിയും ഗ്രീഷ്മയുടെ വീടിനു സമീപത്തുനിന്ന് ലഭിച്ച മറ്റ് മൂന്ന് കുപ്പികളും രാസ പരിശോധനയ്ക്ക് വിധേയമാക്കും. വീടിന് പിറകിൽ നിന്ന് ലഭിച്ച മറ്റൊരു കീടനാശിനിയുടെ പേരിലെ ലേബലിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. കണ്ടെടുത്ത കീടനാശിനി കുപ്പികൾ തന്നെയാണോ കൊലപാതകത്തിന് ഉപയോഗിച്ചിരുന്നതിൽ പോലീസ് വിശദമായ പരിശോധന നടത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...