Cannabis Plant: എഴ് അടിയോളംപൊക്കത്തിൽ ആറ് മാസമായ കഞ്ചാവ്; അന്വേഷണം ആരംഭിച്ചു

ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

Written by - Zee Malayalam News Desk | Last Updated : May 16, 2022, 08:16 PM IST
  • ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
  • റെജീബ് എന്ന അന്യ സംസ്ഥാന തൊഴിലാളിയാണ് ഇവിടെ വാടകക്ക് താമസിക്കുന്നത്
  • വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് ചെടികൾ പിടികൂടിയത്
Cannabis Plant: എഴ് അടിയോളംപൊക്കത്തിൽ ആറ് മാസമായ കഞ്ചാവ്; അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: വീടിന് പിന്നിൽ വളർത്തിയ ആറ് മാസമായ കഞ്ചാവ് ചെടികൾ എക്സൈസ് സംഘം പിടിച്ചെടുത്തു. കറ്റാന് ഇലിപ്പക്കുള്ളത്തിനടുത്ത് അന്യ സംസ്ഥാന തൊഴിലാളികൾ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് ചെടികൾ പിടികൂടിയത്.  ഏഴടിയോളം വലുപ്പം ഇവക്ക് ആയിരുന്നു.

ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അതേസമയം ഇത് നട്ടത് ആരാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. റെജീബ് എന്ന അന്യ സംസ്ഥാന തൊഴിലാളിയാണ് ഇവിടെ വാടകക്ക് താമസിക്കുന്നത്.  തോട്ട പള്ളി സ്വദേശി ജസ്റ്റിൻ എന്നയാളുടെ വീടാണിത്. നായകളെ  ബ്രീഡ്  ചെയ്യാനായി എടുത്തിരുന്ന വീടാണിതെന്നാണ് പ്രാഥമിക വിവരം. 

Also Readപാലക്കാട് ശ്രീനിവാസൻ കൊലപാതക കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

നേരത്തെ ഇവിടെ  അന്യ സംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിച്ചിരുന്ന സ്ഥലമാണ്. ഇവരിൽ ആരെങ്കിലും നട്ടതാണോ അതോ മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്ന് എക്സൈസ് സംഘം അന്വേഷിക്കും. ഇത്രയും വലുപ്പം വച്ച ചെടികളായതിനാൽ നട്ടിട്ട് കുറച്ചധികം മാസങ്ങളായിട്ടുണ്ടെന്നും എക്സൈസ് സംഘം വിലയിരുത്തുന്നു. അതേസമയം ആന്ധ്രയിലെ വിളവെടുപ്പ് കണക്കിലെടുത്ത് വൻ തോതിലാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News