Train Theft: ട്രെയിനിലെ മോഷണം പ്രതിയെ തിരിച്ചറിഞ്ഞു,സ്പ്രേ അടിച്ച് മയക്കിയ ശേഷമായിരുന്നു കവർച്ച

നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനിലെ യാത്രക്കാരികളെ സ്പ്രേ അടിച്ച് മയക്കി കെടത്തിയ ശേഷമാണ് മോഷണം നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 12, 2021, 02:46 PM IST
  • മൂന്ന് സ്ത്രികളിൽ രണ്ട് പേർ അമ്മയും-മകളുമാണ്.
  • ആന്ധ്രയിൽ നിന്നും വിവാഹത്തിൽ പങ്കെടുക്കാൻ വരികയായിരുന്ന വരാണ് മോഷണത്തിന് ഇരയായത്.
  • ട്രെയിൻ രാവിലെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് സ്ത്രീകളെ അസ്വാഭാവിക നിലയിൽ റെയിൽവേ പോലീസ് കണ്ടെത്തിയത്
Train Theft:  ട്രെയിനിലെ മോഷണം പ്രതിയെ തിരിച്ചറിഞ്ഞു,സ്പ്രേ അടിച്ച് മയക്കിയ ശേഷമായിരുന്നു കവർച്ച

Trivandrum: യുവതികളെ മയക്കി കെടത്തിയ ശേഷം ആഭരണവും പൈസയും മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ട്രെയിനുകളിലെ സ്ഥിരം മോഷ്ടാവായ അസ്കർ ബാഷ എന്നായാളെക്കുറിച്ചാണ് സൂചന ലഭിച്ചത്.

നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനിലെ യാത്രക്കാരികളെ സ്പ്രേ അടിച്ച് മയക്കി കെടത്തിയ ശേഷമാണ് മോഷണം നടത്തിയത്. 10 പവൻ സ്വർണവും, മൂന്ന് മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു. കോയമ്പത്തൂരിനും-സേലത്തിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന.

Also Read: Kerala Rape Cases : കേരളത്തിൽ ഈ വർഷം മെയ് വരെ റിപ്പോർട്ട് ചെയ്തത് 1,513 ബലാത്സംഗ കേസുകൾ, അതിൽ 627 കേസുകൾ ചെറിയ പെൺക്കുട്ടികൾക്കെതിരെ

 
 

ട്രെയിൻ രാവിലെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് സ്ത്രീകളെ അസ്വാഭാവിക നിലയിൽ റെയിൽവേ പോലീസ് കണ്ടെത്തിയത്. ഇവരോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കവർച്ച നടന്ന കാര്യം അറിഞ്ഞത്. ആന്ധ്രയിൽ നിന്നും വിവാഹത്തിൽ പങ്കെടുക്കാൻ വരികയായിരുന്ന വരാണ് മോഷണത്തിന് ഇരയായത്.

ALSO READ:Kozhikode Gangrape: കോഴിക്കോട് യുവതിയെ നാല് പേർ ചേർന്ന് മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ചു

 മൂന്ന് സ്ത്രികളിൽ രണ്ട് പേർ അമ്മയും-മകളുമാണ്. ഇവർ കോയമ്പത്തൂരിൽ നിന്നും പുറത്ത് നിന്നും ഭക്ഷണം കഴിച്ചുവെന്നും ഇവർ പറയുന്നുണ്ട്. സംഭവത്തിൽ റെയിൽവേ-കേരളാ പോലീസുകൾ അന്വേഷണം ആരംഭിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News