Mysore: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്,, സംഭവത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുണ്ടെന്ന് സൂചന. അന്വേഷണത്തിനായി കര്‍ണാടക പോലീസ് കേരളത്തിലേയ്ക്ക്.
മൈസൂരു കൂട്ടബലാത്സംഗ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നു മലയാളി വിദ്യാര്‍ത്ഥികളെത്തേടി കര്‍ണാടക പോലീസ് കേരളത്തിലേയ്ക്ക്. എത്തുന്നു. സംഘത്തില്‍ മൂന്നു മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉള്‍പ്പെട്ടതായാണ് പോലീസിന് ലഭിച്ചിരിയ്ക്കുന്ന സൂചന.
സംഭവ സ്ഥലത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചായിരുന്നു അനേഷണം. സംഭവം നടന്ന സമയത്ത് ടവറിന്‍റെ പരിധിയില്‍ വന്ന നമ്പരുകളില്‍ ചിലത് ഉടന്‍ തന്നെ പ്രവര്‍ത്തന രഹിതമായത് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ആ അന്വേഷണം ചെന്നെത്തിയിരിയ്ക്കുന്നത് മൈസൂര്‍ സര്‍വ്വകലാശാലയിലെ ചില വിദ്യാര്‍ത്ഥികളിലാണ്. അവരില്‍ മൂന്നുപേര്‍ മലയാളികളും ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ് എന്നാണ് റിപ്പോര്‍ട്ട്.
അതോടെ കര്‍ണാടക പോലീസ് അന്വേഷണം കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. ആക്രമണത്തിനിരയായ പെണ്‍കുട്ടി പഠിക്കുന്ന കോളേജില്‍ തന്നെയാണ് മലയാളി വിദ്യാര്‍ത്ഥികളും പഠിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, സംഭവം നടന്നതിന്‍റെ പിറ്റേ ദിവസം മലയാളി വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിട്ടില്ല.
Also Read: Mysore Gang Rape: മൈസൂരിൽ കൂട്ട ബലാത്സംഗം,സുഹൃത്തിനെ അടിച്ച് വീഴ്ത്തി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. മൈസൂരിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ എം.ബി.എ വിദ്യാർഥിനിയെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ അടിച്ച് വീഴ്ത്തിയ ശേഷം ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. ക്രൂരമായ ലൈംഗീക പീഢനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി കര്‍ണാടക ആഭ്യന്തരമന്ത്രി രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടി എന്തിനാണ് രാത്രി ഇറങ്ങി നടന്നതെന്നായിരുന്നു ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര യുടെ ചോദ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...