Mysore Gang Rape: മൈസൂരിൽ കൂട്ട ബലാത്സംഗം,സുഹൃത്തിനെ അടിച്ച് വീഴ്ത്തി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു

സുഹൃത്തിൻറെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ പ്രതികൾ ആരാണ് എന്നത് സംബന്ധിച്ച് ഇതുവരെയും പോലീസിന് സൂചനകൾ ഒന്നുമില്ല

Written by - Zee Malayalam News Desk | Last Updated : Aug 25, 2021, 04:37 PM IST
  • ചൊവ്വാഴ്ച രാത്രി ഏഴരക്കായിരുന്നു സംഭവം.
  • പെൺകുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
  • സുഹൃത്തിൻറെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്
Mysore Gang Rape: മൈസൂരിൽ കൂട്ട ബലാത്സംഗം,സുഹൃത്തിനെ അടിച്ച് വീഴ്ത്തി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു

മൈസൂർ: ആറ് പേർ ചേർന്ന് മൈസൂരിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു. ചാമുണ്ഡി ഹിൽസ് കാണാനെത്തിയ വിദ്യാർഥിയെ ആണ് സുഹൃത്തിനെ അടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായ ലൈംഗീക പീഢനത്തിന് ഇരയാക്കിയത്. ചൊവ്വാഴ്ച രാത്രി ഏഴരക്കായിരുന്നു സംഭവം. പെൺകുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

സുഹൃത്തിൻറെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ പ്രതികൾ ആരാണ് എന്നത് സംബന്ധിച്ച് ഇതുവരെയും പോലീസിന് സൂചനകൾ ഒന്നുമില്ല. പ്രദേശവാസികളായ ആറ് പേരാകം സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഇവർ ഇവിടെ എത്തിയെന്ന് സംശയിക്കുന്ന ഇന്നോവ കാറിൻറെ സി.സി ടീവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ALSO READ: പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; അയൽവാസി അറസ്റ്റിൽ

മഹാരാഷ്ട്ര സ്വദേശിനിയാണ് പെൺകുട്ടി മൈസൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിനിയാണ്. പെൺകുട്ടിയുടെ കരച്ചിൽ ഇന്ന് പുലർച്ചെ കുറ്റിക്കാട്ടിൽ നിന്നും കേട്ട പ്രദേശവാസികളാണ് പെൺകുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയിൽ എത്തിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News