Murder Kollam :ബൈക്ക് വെക്കുന്നത് സംബന്ധിച്ച് തർക്കം: ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു

സുരേഷ് ബാബുവിൻറെ മകനും കസ്റ്റഡിയിലുള്ള രണ്ട് പേരും തമ്മിൽ കഴിഞ്ഞ ദിവസം തർക്കം ഉണ്ടായിരുന്നു ഇതേ തുടർന്നുണ്ടായ പ്രകോപനമാണ് ഇതിനു പിന്നിലെന്നാണ് നിഗമനം.

Written by - Zee Malayalam News Desk | Last Updated : Apr 12, 2021, 12:16 PM IST
  • കൊലപാതകത്തിന് പിന്നിലുള്ള യാഥാർഥ കാര്യം എന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല
  • തർക്കത്തിനിടയിൽ രണ്ട് പേർ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നെന്നാണ് മകൻ നൽകിയ മൊഴി.
  • സംഭവം നടക്കുന്ന ദിവസം പ്രദേശത്ത് അതിശക്തമായ മഴയായതിനാൽ ആരും അറിഞ്ഞിരുന്നില്ല
  • നാട്ടുകാർ ചേർന്ന് തന്നെയാണ് സുരേഷ് ബാബുവിനെ ആശുപത്രിയിലെത്തിച്ചതും
Murder Kollam :ബൈക്ക് വെക്കുന്നത് സംബന്ധിച്ച് തർക്കം: ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു

കൊല്ലം :  ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ ഗൃഹനാഥനെ വീട് കയറി അടിച്ചു കൊന്നു (Murder). കൊല്ലം പുനലൂരിലാണ് സംഭവം. സുരേഷ് ബാബുവാണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേരെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

എന്നാൽ കൊലപാതകത്തിന് (Kollam) പിന്നിലുള്ള യാഥാർഥ കാര്യം എന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. സുരേഷ് ബാബുവിൻറെ മകനും കസ്റ്റഡിയിലുള്ള രണ്ട് പേരും തമ്മിൽ കഴിഞ്ഞ ദിവസം തർക്കം ഉണ്ടായിരുന്നു ഇതേ തുടർന്നുണ്ടായ പ്രകോപനമാണ് ഇതിനു പിന്നിലെന്നാണ് നിഗമനം.

Also Readആര് കൊലപാതകം നടത്തിയാലും അംഗീകരിക്കാനാവില്ല, ഒരു സംഭവങ്ങളും കൊലപാതകത്തിലേക്ക് എത്തരുത്-കൊടിയേരി ബാലകൃഷ്ണൻ

തർക്കത്തിനിടയിൽ രണ്ട് പേർ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നെന്നാണ് മകൻ നൽകിയ മൊഴി. സംഭവം നടക്കുന്ന ദിവസം പ്രദേശത്ത് അതിശക്തമായ മഴയായതിനാൽ ആരപം അറിഞ്ഞിരുന്നില്ല. മഴ (Raining) മാറിയ ശേഷമാണ് സംഭവം നാട്ടുകാരറിഞ്ഞ് ആളുകൾ ഒാടിക്കൂടുന്നത്. നാട്ടുകാർ ചേർന്ന് തന്നെയാണ് സുരേഷ് ബാബുവിനെ ആശുപത്രിയിലെത്തിച്ചതും. എന്നാൽ അപ്പോഴേക്കും സുരേഷ് ബാബു മരിച്ചിരുന്നു.

അതേസമയം ആലപ്പുഴയിലും സമാന സംഭവം ഉണ്ടായി. ഗുണ്ടാനേതാവിനെ ഒരു സംഘം വീടു കയറി ആക്രമിച്ച് കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ പുന്നമട അഭിലാഷ് (42) ആണ് മർദനമേറ്റ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 12.15ന് ആലപ്പുഴ കൈനകരി തേവർകാട് വെള്ളാമത്ര റോഡിന് സമീപം ഭാര്യവീടായ കുന്നുതറയിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News