മദ്യപിച്ച് അഭിഭാഷകന്‍ അമിതവേഗത്തിലോടിച്ച കാർ യുവതിയെ ഇടിച്ച് തെറിപ്പിച്ചു

തിരുവനന്തപുരത്ത് മദ്യലഹരിയിൽ അമിത വേഗതയിൽ അഭിഭാഷകൻ ഓടിച്ച കാർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങലിൽ യുവതി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അഭിഭാഷകൻ മദ്യപിച്ചിരുന്നതായി പോലീസ്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 4, 2022, 12:26 PM IST
  • ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം പുളിമൂടിലാണ് സംഭവം.
  • ആലംകോട് ഭാഗത്ത് നിന്ന് അമിത വേഗതയിൽ വന്ന കാർ വിജിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
  • ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകൻ പ്രശാന്ത് ആണ് കാർ ഓടിച്ചിരുന്നത്.
മദ്യപിച്ച് അഭിഭാഷകന്‍ അമിതവേഗത്തിലോടിച്ച കാർ യുവതിയെ ഇടിച്ച് തെറിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ അമിത വേഗതയിൽ അഭിഭാഷകൻ ഓടിച്ച കാർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങലിൽ യുവതി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അഭിഭാഷകൻ മദ്യപിച്ചിരുന്നതായി പോലീസ്.

ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം പുളിമൂടിലാണ് സംഭവം. ആലംകോട് വഞ്ചിയൂർ സ്വദേശിനി വിജിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പുളിമൂട് ജംഗ്ഷനിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന വിജി ജോലിയുടെ ഭാഗമായി ആറ്റിങ്ങലിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കവേ ആലംകോട് ഭാഗത്ത് നിന്ന് അമിത വേഗതയിൽ വന്ന കാർ വിജിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

Read Also: കൊല്ലത്ത് എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്; തടയാനെത്തിയ പോലീസിനും മർദ്ദനം

ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകൻ പ്രശാന്ത് ആണ് കാർ ഓടിച്ചിരുന്നത്. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.  ആറ്റിങ്ങൽ സി.ഐ, മിഥുൻ എന്ന അഭിഭാഷകനെ മർദ്ദിച്ചെന്ന് ആരോപിച്ച് കുറച്ചു ദിവസങ്ങളായി ആറ്റിങ്ങലിൽ അഭിഭാഷകർ പ്രതിഷേധം നടത്തി വരികയാണ്.  

മിഥുന്റെ പേരിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News