കോയമ്പത്തൂർ: മാവോയിസ്റ്റ്(Maoist) ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കോയമ്പത്തൂരിൽ ഡെന്റിസ്റ്റിനെ കേരള തീവ്രവാദവിരുദ്ധ സ്ക്വാഡ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഡോക്ടർ ദിനേശാണ് അറസ്റ്റിലായത്. എടയാർ പാളയത്താണ് ദിനേശ് ഡെന്റൽ ക്ലിനിക്ക് നടത്തിയിരുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
എറണാകുളത്തു നിന്നുള്ള അന്വേഷണ സംഘമാണ് ദിനേശിനെ അറസ്റ്റ് ചെയ്തത്. പുളിയകുളത്തിലെ ഇയാളുടെ വീട്ടിലും റെയ്ഡ് നടത്തി. നിരവധി രേഖകളും,ലഘുലേഖകളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.മാവോയിസ്റ്റ് അനുകൂലികളായ പാർത്ഥിപൻ,രാജേഷ് എന്നിവരുടെ വീട്ടിലും റെയ്‍ഡ് നടന്നു.രാവിലെ പതിനൊന്നിന് കോയമ്ബത്തൂരിലെ ദിനേശിന്റെ ക്ലിനിക്കിലെത്തിയ നാലംഗ സംഘം ലാപ്‌ടോപ്പും മൊബൈലും പിടിച്ചെടുത്തു.
ALSO READ: Hyderabad Crime: ക്ഷേത്ര വിഗ്രഹങ്ങൾ കവർന്നയാൾ അറസ്റ്റിൽ,മോഷണത്തിന്റെ ഉദ്ദേശം കേട്ട് പോലീസ് ഞെട്ടി
ആന്റി ഇംപീരിയലിസ്റ്റ് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗം പാർത്ഥിപന്റെ ഉക്കടത്തെ വീട്ടിൽ എത്തിയ എടിഎസ് അന്വേഷണ സംഘത്തെ കോളനിയിലെ ജനങ്ങൾ പ്രതിരോധിച്ചതിനാൽ റെയ്ഡ് പൂർത്തിയാക്കാനാവാതെ മടങ്ങേണ്ടി വന്നു. മഞ്ചേരി കോടതിയിൽ നിന്ന് മലപ്പുറം ക്രൈംബ്രാഞ്ചിന്(Crime Branch) ലഭിച്ച അനുമതിയുമായാണ് പോലിസ് തമിഴ്‌നാട്ടിലെത്തിയത്. തൃശൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന മാവോവാദി തടവുകാരനായ ഡാനിഷിനെതിരെയുള്ള കേസിലാണ് ഇപ്പോൾ ഡോ. ദിനേശിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
ALSO READ: Murder: ടിക് ടോക് താരങ്ങളെ അഞ്ജാത സംഘം വെടിവെച്ചു കൊന്നു
ഡോ.ദിനേശ് മഞ്ചേരിയിൽ എടിഎസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് അദ്ദേഹത്തെ മഞ്ചേരി കോടതിയിൽ ഹാജരാക്കിയേക്കും. നേരത്തെ അറസ്റ്റിലായ രാജൻ ചിറ്റിലപ്പള്ളി എന്ന മാവോയിസ്റ്റ്(maoist) നേതാവിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ദിനേശ് അറസ്റ്റിലായതെന്ന് സൂചന. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...