Kottayam Athira Suicide: പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് ആശിഷ് ദാസ് ഐഎഎസ്

സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പരാതി നൽകിയിട്ടും പോലീസ് നടപടി വൈകിയെന്ന ആരോപണവുമായി ആതിരയുടെ സഹോദരീ ഭര്‍ത്താവ് ആശിഷ് ദാസ് ഐഎ എസ് രംഗത്ത്.

Written by - Zee Malayalam News Desk | Last Updated : May 2, 2023, 12:19 PM IST
  • സൈബർ ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ
  • പരാതി നൽകിയിട്ടും പോലീസ് നടപടി വൈകിയെന്ന ആരോപണവുമായി ആതിരയുടെ സഹോദരീ ഭര്‍ത്താവ്
Kottayam Athira Suicide: പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് ആശിഷ് ദാസ് ഐഎഎസ്

കോട്ടയം: സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പരാതി നൽകിയിട്ടും പോലീസ് നടപടി വൈകിയെന്ന ആരോപണവുമായി ആതിരയുടെ സഹോദരീ ഭര്‍ത്താവ് ആശിഷ് ദാസ് ഐഎ എസ് രംഗത്ത്.

Alsom Read: Suicide: സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി; സുഹൃത്തിനെതിരെ കേസ്

സംഭവത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയ ശേഷവും അരുണ്‍ ആതിരയെ ശല്യം ചെയ്തിരുന്നുവെന്നും ആശിഷ് പറഞ്ഞു.  ആതിരയ്ക്ക് താന്‍ എല്ലാവിധ പിന്തുണയും നല്‍കിയിരുന്നെന്നും ആശിഷ് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിലെ സബ് കളക്ടറാണ് ആതിരയുടെ സഹോദരി ഭർത്താവായ ആശിഷ് ദാസ്. പോലീസിൽ പരാതി നൽകിയിട്ടുണ്ട് ഇതാണ് സ്ഥിതിയെങ്കിൽ നാട്ടിലെ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. 

Also Read: ഗ്രഹങ്ങളുടെ രാജകുമാരൻ മേടത്തിലേക്ക്; മെയ് 14 മുതൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും!

ആതിരയുടെ മരണത്തിന് പിന്നാലെ വൈകാരികമായൊരു കുറിപ്പ് ആശിഷ് ഫേസ്ബുക്കില്‍ ഇന്നലെ പോസ്റ്റ് ചെയ്തിരുന്നു. സൈബര്‍ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് തന്റെ സഹോദരിയുടേതെന്നാണ് ആശിഷ്‌ കുറിച്ചത് കുറവാളിയെ നിയമത്തിന് മുൻപിൽ കൊണ്ടുവന്ന പരമാവധി ശിക്ഷ വാങ്ങികൊടുക്കുമെന്നും ഈ അവസ്ഥ ഒരു പെണ്കുട്ടിയ്ക്കും ഉണ്ടാകരുതെന്നും ആശിഷ് പോസ്റ്റിയിൽകുറിച്ചിട്ടുണ്ട് . 

Also Read: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട് 

കഴിഞ്ഞ ദിവസമാണ് കടുത്തുരുത്തി സ്വദേശിയായ ആതിര മുൻ സുഹൃത്തിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച്‌ അരുണിനെതിരെ ആതിര പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ആതിരയ്ക്ക് വിവാഹാലോചനകൾ വന്നു തുടങ്ങിയപ്പോൾ ആതിരയുമായി അടുപ്പമുണ്ടായിരുന്ന കാലത്തെ ചിത്രങ്ങള്‍ അരുൺ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 
ഇതിനിടയിൽ ഒളിവിലായ അരുൺ വിദ്യാധരനെതിരെ പോലീസ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. 

ഷാരൂഖ് സെയ്‌ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടും

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ ഇന്ന് എൻഐഎ കസ്റ്റഡിയിൽ വിടുമെന്ന് റിപ്പോർട്ട്. മെയ് രണ്ടു മുതൽ എട്ടുവരെയാണ് ഷാറുഖിനെ കസ്റ്റഡിയിൽ വിടുന്നത്.  എൻഐഎ വിശദമായ ചോദ്യം ചെയ്യലിനോടൊപ്പം തെളിവെടുപ്പും നടത്തും. കേസിലെ തീവ്രവാദ സ്വഭാവം, പ്രതിക്ക് പ്രാദേശിക സഹായമോ അതുപോലെ സംഭവത്തിൽ കൂടുതൽ ആളുകളുടെ പിന്തുണ ലഭിച്ചിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ എൻഐഎ അന്വേഷിക്കും. 

Also Read: ശുക്ര-ശനി യുതി സൃഷ്ടിക്കും നവപഞ്ചമ രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും! 

എലത്തൂർ കേസിൽ കേരളാ പോലീസ് ശേഖരിച്ച മുഴുവൻ വിവരങ്ങളും തെളിവുകളും ഇന്ന് എൻഐഎയ്ക്ക് കൈമാറും. ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കൊച്ചി എൻഐഎ കോടതി കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. അക്രമത്തില്‍ തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News