കോതമംഗലം : കോതമംഗലത്ത് ഡെൻറൽ വിദ്യാർഥിനിയെ സുഹൃത്ത് വെടിവെച്ചു കൊന്ന് ആത്മഹത്യ ചെയ്തു. കണ്ണൂർ സ്വദേശിനിയായ മാനസ (24) ആണ് വെടിയേറ്റ് മരിച്ചത്.
സുഹൃത്ത് രാഗിനാണ് വെടിയുതിർത്തത്. രാഗിനും കണ്ണൂർ സ്വദേശിയാണ്. പ്രണയവുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് സംശയം. കഴിഞ്ഞ കുറച്ച് നാളുകളായി രാഗിൻ മാനസയെ ശല്യപ്പെടുത്തിയിരുന്നതായാണ് സൂചന.
ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മാനസയെ മുറിയിലേക്ക് വിളിച്ച് വരുത്തിയ ശേഷം പിസ്റ്റൾ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് സൂചന. അക്രമം നടന്ന സ്ഥലത്ത് റൂറൽ എസ്.പി സ്ഥലം സന്ദർശിച്ചു. കോതമംഗലം ഇന്ദിരാഗാന്ധി ഡെൻറൽ കോളേജ് വിദ്യാർഥിനിയാണ് മരിച്ച മാനസ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...