മാനന്തവാടി: കാപ്പ ചുമത്തി പോലീസ് നാടുകടത്തിയ യുവാവ് മോഷണക്കേസിൽ അറസ്റ്റിൽ. മാനന്തവാടി അമ്പുകുത്തി കല്ലിയോട്ടുക്കുന്ന് ആലക്കല്‍ വീട്ടില്‍ റഫീഖാണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ ഇയാൾ കല്ലിയോട്ടുക്കുന്നില്‍ നാട്ടുകാരുടെ പിടിയിലകപ്പെടുകയായിരുന്നു. ശേഷം നാട്ടുകാര്‍ അറിയിച്ചതനുസരിച്ചെത്തിയ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ കല്ലിയോട്ടുക്കുന്നിലെ കടയില്‍ നിന്നും 460 രൂപയും സിഗരറ്റും മോഷ്ടിച്ചതിനാണ് അറസ്റ്റിലായിരിക്കുന്നത്. മാനന്തവാടി എസ്ഐ കെകെ സോബിനും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതേപോലെ തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച യുവാവും നാട്ടുകാരുടെ പിടിയിലായി. തകഴി പഞ്ചായത്ത് മൂന്നാം വാർഡിൽ ശ്യാംഭവനിലെ അപ്പുവിനെയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദ്വിജേഷ് എസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ ഇവർ, ലഭിക്കും സർവ്വൈശ്വര്യങ്ങൾ!
വിനയായത് അഫ്സാന പറഞ്ഞ ആ 'നുണ' ചോദ്യങ്ങൾക്ക് മുന്നിൽ പകച്ചതോടെ ഒടുവിൽ കുറ്റ സമ്മതം
അടൂരിൽ നിന്നും ഇലന്തൂരിലേക്ക് അര മണിക്കൂർ യാത്രയെയുള്ളു. രണ്ടിടത്തും നടന്നത് ഏതാണ്ട് സമാനമായ കൊലപാതകങ്ങൾ ആയിരുന്നു. മീൻ കച്ചവടവും ഡ്രൈവിങ്ങുമായിരുന്നു കലഞ്ഞൂർ സ്വദേശി നൗഷാദിന് ജോലി.അടുർ പരുത്തിപ്പാറയിൽ ഭാര്യ അഫ് സാനയുമൊത്ത് വാടക വീട്ടിൽ താമസിച്ച് വരുന്നതിനിടെയാണ് 2021 നവംബറിൽ നൗഷാദിനെ കാണാതാവുന്നത്.
Also Read: ആഗസ്റ്റിലെ ഭാഗ്യ രാശികളാണ് ഇവർ, ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും!
കേസിൽ കൂടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അഫ്സാന സ്റ്റേഷനിൽ വിളിച്ച് നൗഷാദ് അടുരിലൂടെ നടന്ന് പോകുന്നത് കണ്ടതായി അറിയിച്ചത്. അതായിരുന്നു കേസിലെ ഏറ്റവും വലിയ വഴിത്തിരിവ്. ഒന്നരവർഷം മുന്നേ കാണാതായ ഭർത്താവിനെ കണ്ടിട്ടും അഫ്സാന എന്തുകൊണ്ട് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാനോ സംസാരിക്കാൻ പോലുമോ ശ്രമിച്ചില്ല എന്നത് പോലീസിനെ സംശയത്തിലാക്കി.പ്രദേശത്തെ സിസിടീവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ല.
തുടർന്ന് പോലീസ് അഫ്സാനയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായിരുന്നു അഫ്സാന മൊഴി നൽകിയത്. ഇതേ തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മൂന്ന് ദിവസമായി പോലീസ് കസ്റ്റഡിയിലായിരുന്ന അഫ്സാന അവസാനം നൗഷാദിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. മദ്യപാനിയായ നൗഷാദ് സ്ഥിരമായി ദേഹോപദ്രവം ചെയ്തതാണ് കൊലപാതകത്തിന് പ്രേരണയായതെന്നും ഇവർ മൊഴി നൽകി. മൃതദേഹം പുഴയിൽ ഒഴുക്കിയതായും, വാടക വീടിന് സമീപത്തെ പള്ളിയിൽ അടക്കിയതായും വേസ്റ്റ് കുഴിയിൽ തള്ളിയതായുമെല്ലാം ഇവർ മൊഴി നൽകി. ഇത് പിന്നെയും പോലീസിനെ വട്ടം ചുറ്റിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...