തിരുവനന്തപുരം: കണ്ണൂർ സ്വദേശിയിൽ നിന്നും 50 ലക്ഷത്തിന്റെ എംഡിഎംഎ എക്സൈസ് പിടികൂടി. കണ്ണൂര്‍ മാട്ടൂല്‍ മടക്കര സ്വദേശി സലീല്‍കുമാറിനെയാണ് അരലക്ഷം എംഡിഎംഎയുമായി എക്സൈസ് പിടികൂടിയത്. കൂട്ടുപുഴ ചെക്ക് പോസ്റ്റിന്റെയും ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫിസിന്റെയും സംയുക്ത വാഹന പരിശോധനക്കിടയിലാണ് ഇയാളെ ഇരിട്ടി എക്സൈസ് സംഘം പിടികൂടിയത്.
സലീല്‍കുമാര്‍ എംഡിഎംഎയുമായി ബംഗളൂരുവില്‍ നിന്നും വരുകയായിരുന്നു. ഇയാളുടെ അറസ്റ്റിനെ തുടർന്ന് സംസ്ഥാനത്തേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ എക്സൈസ് വകുപ്പ് അഞ്ച് പ്രധാന ചെക്ക് പോസ്റ്റുകളിലും മറ്റ് 41 ചെക്ക് പോസ്റ്റുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ രജിത്ത് സിയുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത വാഹന പരിശോധനയിലാണ് സലീൽകുമാർ പിടിയിലാകുന്നത്.
കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫിസര്‍ വിവി ബിജു, ഇരിട്ടി റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍മാരായ ഉമ്മര്‍ കെ, പ്രമോദ് കെപി, പ്രിവന്റീവ് ഓഫിസര്‍ ദിനേശന്‍ ഇസി, രവി കെഎന്‍, ബിജു കെ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സതീഷ് വിഎന്‍, കെകെ. രാഗില്‍, സനേഷ് കെപി എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
വയനാട് വന്‍ ലഹരിമരുന്ന് വേട്ട: അരക്കിലോ എംഡിഎംഎയുമായി 3 പേർ പിടിയിൽ
ബത്തേരിയിൽ വൻ ലഹരിവേട്ട. അരക്കിലോ എംഡിഎംഎയുമായി മൂന്നു യുവാക്കൾ പോലീസ് പിടിയിലായി. കൊടുവള്ളി വാവാട് പുല്‍ക്കുഴിയില്‍ മുഹമ്മദ് മിത്‌ലാജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവില്‍ പീടികയില്‍ ജാസിം അലി (26), പുതിയ വീട്ടില്‍ അഫ്താഷ് (29) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയത്.
Also Read: Viral Video: യുവതിയെ കണ്ടതും ചിമ്പാൻസിയുടെ കൺട്രോൾ പോയി.. പിന്നെ സംഭവിച്ചത് ..! വീഡിയോ വൈറൽ
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദേശീയപാതയില്‍ മുത്തങ്ങ ആര്‍ടിഒ ചെക്ക് പോസ്റ്റിനു സമീപം പരിശോധന നടത്തിയത്. ഒരു മില്ലിഗ്രാം എംഡിഎംഎ പിടികൂടിയാൽ തന്നെ അത് അതീവഗുരുതര കുറ്റമായാണ് കണക്കാക്കുന്നത്. ആർടിഒ ചെക്ക്പോസ്റ്റിലടക്കം വ്യാപക പരിശോധന നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...