രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ മോഷണം നടത്തിയ ആളെ പോലീസ് പിടികൂടിയതായി റിപ്പോർട്ട്. ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 40 കാരിയായ ഈശ്വരി എന്ന സ്ത്രീയാണ് പോലീസ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തെങ്കിലും ആദ്യം വ്യക്തമായ ഉത്തരങ്ങൾ നൽകിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. പിന്നീട് സാഹചര്യ തെളിവുകളും മറ്റും ഹാജരാക്കിയപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പിടിയിലായ ഈശ്വരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഇവർ ഇടയ്ക്കിടെ വൻ തുകയുടെ ഇടപാടുകൾ നടത്തിയതായി പോലീസ് കണ്ടെത്തി. ഇതേ തുടർന്നുണ്ടായ സംശയത്തില്‍ ഈശ്വരിയെയും ഭർത്താവിനെയും ചോദ്യം ചെയ്യലിനായി തേനാംപേട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. 2019 മുതൽ മോഷണം നടത്തി വരികയായിരുന്നു ഇവർ. 60 പവന്റെ ആഭരണങ്ങൾ പലപ്പോഴായി മോഷ്ടിച്ച് പണമാക്കി മാറ്റിയതായി ഇവർ സമ്മതിച്ചതായാണ് റിപ്പോർട്ട്.
Also Read: B 32 Muthal 44 Vare: കേരള സർക്കാരിന്റെ സ്ത്രീ ശാക്തീകരണ സംരംഭം; 'ബി 32 മുതൽ 44 വരെ' ടീസറെത്തി
ഐശ്വര്യയുടെ ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്. ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്നാണ് താരം പരാതി നൽകിയത്. വജ്ര, സ്വർണാഭരണങ്ങളും രത്നങ്ങളും കാണാതായെന്നാണ് ഐശ്വര്യ പരാതി നൽകിയിരുന്നത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ കാണാതയതിൽ മൂന്ന് ജോലിക്കാരെ സംശയം ഉള്ളതായി ഐശ്വര്യ പോലീസിൽ പറഞ്ഞിരുന്നു. സ്ഥിരമായി ഐശ്വര്യ വീട്ടിൽ ഉണ്ടാകാറില്ല. ജോലിക്കാരാണ് വീട്ടിലെ മറ്റ് കാര്യങ്ങൾ നോക്കിയിരുന്നത്. ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ എവിടെയാണെന്നുള്ളത് ജീവനക്കാർക്ക് അറിയാമായിരുന്നുവെന്നാണ് റിപ്പോർട്ട്.
നിലവിൽ ലാൽ സലാം എന്ന ചിത്രമാണ് ഐശ്വര്യ സംവിധാനം ചെയ്യുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ അതിഥി താരമായി രജനികാന്തും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...