Kollam : കല്ലുവാതുക്കലിൽ (Kalluvathukkal Case) നവജാത ശിശുവിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് പൂര്‍ത്തിയാകും. രേഷ്മയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ജയിലില്‍ നിരിക്ഷണത്തിലാണ്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിർദേശത്തെ തുടർന്നാണ് താൻ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പ്രതി പൊലീസിന് മെഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേസ് ഊരാകുടുക്കിലേക്ക് കടക്കുകയായിരുന്നു. പൊലീസ് അജ്ഞാതനായ ഫേസ്ബുക്ക് കാമുകനെ അന്വേഷിച്ച് തുടങ്ങിയപ്പോൾ രേഷ്മയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ALSO READ : Kalluvathukkal Case : അങ്ങനെ ഒരു കാമുകനില്ല, രേഷ്മയോട് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികൾ
അതിനിടയിൽ രേഷ്മയുടെ ബന്ധുക്കളായ രണ്ട് വനിതകൾ കൊല്ലം ഇത്തിക്കരയാറിൽ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു. രേഷ്മയുടെ കാമുകനെ കുറിച്ച് ചോദിച്ച് അറിയുന്നതിന് പൊലീസ് വിളിച്ചതിന് ശേഷമായിരുന്നു ഗ്രീഷ്മയും ആര്യയുമായ പ്രതിയുടെ ബന്ധുക്കൾ ആറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നത്. ഇത് കേസിന് കൂടുതൽ സങ്കീർണതയിലാക്കുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രേഷ്മയുടെ കാമുകനെന്ന് പേരിൽ പ്രതിയോട് ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളാണ്. ഗ്രീഷ്മയുടെ നമ്പറിലാണ് ഫേസ്ബുക്ക് ആരംഭിച്ചിരിക്കുന്നത്. കൂടുതൽ കാര്യങ്ങൾക്കും വ്യക്ത വരുത്തുന്നതിനാമായി പൊലീസ് രേഷ്മയെ കസ്റ്റഡയിൽ വിട്ട് കിട്ടാൻ നാളെ കോടതി സമീപിക്കും. കോവിഡ് ബാധിതയാതിനാൽ പ്രതിയെ ചോദ്യം ചെയ്യാൻ പൊലീസിന് ഒരു ദിവസം മാത്രമാണ് അവസരം ലഭിച്ചത്.
ALSO READ : Kalluvathukkal Case: രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്തിയതായി പോലീസ്, അവസാനിക്കാത്ത ദുരൂഹത
രേഷ്മക്ക് കോവിഡ് സിഥിരികരിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് മാറ്റുകയയാരുന്നു. രേഷ്മയുടെ നിരിക്ഷണ കാലയളവ് കഴിഞ്ഞതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം റിമാന്‍റിലായി 14 ദിവസത്തിനകം കസ്റ്റഡിയില്‍ വാങ്ങണം എന്നാണ് നിയമം എന്നാല്‍ ഇതിന് കഴിയാത്തതിനീല്‍ ഹൈക്കോടതിയെ സമിപിച്ച് രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി നാളെ കോടതിയെ സമിപിക്കും.
രേഷ്മയുടെ ഭര്‍ത്താവിന്‍റെ ഉള്‍പ്പടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. അതിനാല്‍ ഗ്രിഷ്മ ആര്യ രേഷ്മ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു എന്നിവരുടെ ഫേസ്ബുക്ക് ചാറ്റുകള്‍ വിണ്ടെടുത്ത് പരിശോധന നടത്താനും നടപടി തുടങ്ങി. കുട്ടിയെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ഊഴായിക്കോട് ഉള്‍പ്പടെയള്ള സ്ഥലങ്ങളില്‍ രേഷ്മയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഗ്രിഷ്മയയും ആര്യയും ചേര്‍ന്ന് വ്യാജ ഫെയിസ് ബുക്ക് ചാറ്റ് നടത്തിയത് വെളുപ്പെടുത്തിയ യുവാവിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും.
ഗ്രീഷ്മയുടെ സഹപാഠി കൂടി യാണ് യുവാവ്. കുട്ടിയുടെ ഉപേക്ഷിച്ചതിന് പിന്നില്‍ രേഷ്മക്ക് സഹായികള്‍ ഇല്ലന്നാണ് പൊലീസ് വിലയിരുത്തല്‍. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയായക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...