ആർഡിഒ കോടതിയിൽ നിന്ന് തൊണ്ടിമുതൽ നഷ്ടപ്പെട്ട സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് കമ്മീഷണർ

ആർഡിഒ കോടതിയിൽ എല്ലാ വർഷങ്ങളിലും ഓഡിറ്റ് നടത്തേണ്ടതുണ്ട്. എന്നാൽ, ആഭ്യന്തര അന്വേഷണത്തിൽ ഇത് നടക്കുന്നില്ലെന്നും കഴിഞ്ഞ കുറേ നാളുകളായി നിരവധി തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. വരുംദിവസങ്ങളിലും അന്വേഷണം നടക്കും. അന്വേഷണം പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാമെന്നും കമ്മീഷണർ സീ മലയാളം ന്യൂസിനോട് പറഞ്ഞു.

Written by - Abhijith Jayan | Edited by - Priyan RS | Last Updated : May 31, 2022, 03:38 PM IST
  • വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സബ് കളക്ടർ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
  • ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
  • ഇവിടെ നിന്നാണ് കഴിഞ്ഞ ഒമ്പത് വർഷക്കാലയളവിൽ തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്.
ആർഡിഒ കോടതിയിൽ നിന്ന് തൊണ്ടിമുതൽ നഷ്ടപ്പെട്ട സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് കമ്മീഷണർ

തിരുവനന്തപുരം: ആർഡിഒ കോടതിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജൻകുമാർ സീ മലയാളം ന്യൂസിനോട്. അന്വേഷണത്തിൽ ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള വീഴ്ച തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. സിവിൽ സ്റ്റേഷനിലെ റവന്യൂ ഡിവിഷണൽ ഓഫീസിൽ പ്രവർത്തിക്കുന്ന കോടതിയിൽ വർഷാവർഷം ഓഡിറ്റ് നടത്തേണ്ടതാണ്. എന്നാൽ ഇതിൽ മുടക്കമുണ്ടായെന്നും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായും കമ്മീഷണർ പറഞ്ഞു. 

വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സബ് കളക്ടർ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. അപ്പോൾ തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. 20 ലക്ഷം രൂപ വിലമിക്കുന്ന ആഭരണങ്ങൾ കാണാതായതായി ആദ്യഘട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതിനൊപ്പം തന്നെ 120 ഗ്രാം വെളളി ആഭരണങ്ങളും 45,000ത്തിലധികം രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

Read Also: സ്കൂള്‍ തുറക്കല്‍; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും: ഡി.ജി.പി, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

ആർഡിഒ കോടതിയിൽ എല്ലാ വർഷങ്ങളിലും ഓഡിറ്റ് നടത്തേണ്ടതുണ്ട്. എന്നാൽ, ആഭ്യന്തര അന്വേഷണത്തിൽ ഇത് നടക്കുന്നില്ലെന്നും കഴിഞ്ഞ കുറേ നാളുകളായി നിരവധി തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. വരുംദിവസങ്ങളിലും അന്വേഷണം നടക്കും. അന്വേഷണം പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാമെന്നും കമ്മീഷണർ സീ മലയാളം ന്യൂസിനോട് പറഞ്ഞു. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ റവന്യൂ ഡിവിഷണൽ ഓഫീസിലാണ് കോടതി പ്രവർത്തിക്കുന്നത്. 

ഇവിടെ നിന്നാണ് കഴിഞ്ഞ ഒമ്പത് വർഷക്കാലയളവിൽ തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ പോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ മരിച്ചവരുടെ ഇൻക്വസ്റ്റ് നടത്തിയ ശേഷം അവരുടെ ആഭരണങ്ങൾ പോലീസ് ആർഡിഒ കോടതിക്ക് കൈമാറും. പിന്നീട്, മരിച്ചവരുടെ അവകാശികൾ ആർഡിഒക്ക് അപേക്ഷ നൽകുമ്പോൾ കൃത്യമായ അർഹത പരിശോധിച്ച് സിആർപിസി 174 പ്രകാരമുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയാണ്  ഇത് തിരിച്ച് നൽകാറുള്ളത്. 

Read Also: നാളെ പ്രവേശനോത്സവം: 42.9 ലക്ഷം വിദ്യാർഥികൾ സ്‌കൂളിലെത്തും

കൊലപാതക കേസുകളിൽ ആഭരണങ്ങൾ ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്കോ മജിസ്ട്രേറ്റ് കോടതിയിലേക്കാ കൈമാറുകയും ചെയ്യും.  അതേസമയം, തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടതിലൂടെ ഗുരുതര വീഴ്ചയാണ് ആർഡിഒ കോടതിയിൽ നടന്നിരിക്കുന്നതെന്ന് ഇതിനോടകം തന്നെ വ്യക്തമായിരിക്കുകയാണ്. ഇക്കാര്യത്തിൽ പൊലീസ് നടപടി എന്താകുമെന്നുള്ളതാണ് നിർണായകം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News