തിരുവനന്തപുരം: ജൂൺ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന വിവിധകേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. ജില്ലാ കേന്ദ്രത്തിലെ പ്രധാന പരിശോധന നടന്നത് നെയ്യാറ്റിൻകര താലൂക്കിലായിരുന്നു. പരിശോധനയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള 123 വാഹനങ്ങൾ ഹാജരാക്കി. പോരായ്മകൾ കണ്ടെത്തിയ 19 വാഹനങ്ങളിലെ ഡ്രൈവർമാരോട് പരിഹരിച്ച് വീണ്ടും ഹാജരാക്കുന്നതിന് ആർടിഒമാർ നിർദേശം നൽകി. നഗരത്തിലെ മറ്റ് താലൂക്കുകളിലും ആർടിഒ മാരുടെ നേതൃത്വത്തിൽ വാഹന പരിശോധനകൾ സംഘടിപ്പിച്ചു.
123 വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ 19 വാഹനങ്ങളിലെ ഡ്രൈവർമാരോട് ക്രമക്കേടുകൾ പരിഹരിച്ച് വീണ്ടും ഫിറ്റ്നെസിന് വിധേയമാക്കാൻ നിർദേശിച്ചു.104 വാഹനങ്ങൾ തിരിച്ചറിയുന്നതിനായി സ്റ്റിക്കർ പതിക്കാനും മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചു.നഗരത്തിൽ വിവിധ താലൂക്കുകളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ സംയുക്ത പരിശോധനയാണ് നടന്നത്.
നെയ്യാറ്റിൻകരയിൽ നടന്ന പരിശോധനയ്ക്ക് ജോയിന്റ് ആർടിഒ സന്തോഷ് കുമാർ സി എസ് നേതൃത്വം നൽകി. എംവിഐ മാരായ മധുകുമാർ, കിഷോർ, അഡീഷണൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്.പി, ഷംനാദ് എസ് ആർ, വിനോദ് എന്നിവർ പങ്കെടുത്തു. സ്കൂൾ ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കും സഹായത്തിനായി ബസ്സുകളിലുള്ള ആയമാർക്കുമുള്ള പ്രത്യേക പരിശീലനം ശനിയാഴ്ച നടക്കും. നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതലാണ് പരിശീലനം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.