തീവ്രവാദത്തിന് വിദേശ ഫണ്ടിങ്ങ്, സഹായത്തിന് ഡി-കമ്പനി; ദാവൂദ് ഇബ്രാഹിം അടക്കം മൂന്ന് പേർക്കെതിരെ കുറ്റപത്രം

ഭീകരർക്കായി ഡി-കമ്പനിക്ക് വേണ്ടി വലിയ തുക സ്വരൂപിക്കാനും കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Nov 6, 2022, 07:22 AM IST
  • മുംബൈ സ്വദേശികൾക്കെതിരെയും കുറ്റപത്രമുണ്ട്
  • ക്രിമിനൽ പ്രവർത്തനങ്ങൾ തുടരാൻ ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി
  • ഫണ്ടിങ്ങ് നടത്താൻ പ്ലിനിട്ടിരുന്നച് ഡി-കമ്പനിക്ക് വേണ്ടി
തീവ്രവാദത്തിന് വിദേശ ഫണ്ടിങ്ങ്, സഹായത്തിന് ഡി-കമ്പനി; ദാവൂദ് ഇബ്രാഹിം അടക്കം  മൂന്ന് പേർക്കെതിരെ കുറ്റപത്രം

മുംബൈ: ചില ആഗോള തീവ്രവാദ സംഘടനകളും ഡി കമ്പനിയും ചേർന്ന് രാജ്യത്ത് തീവ്രവാദം വളർത്താനായി ഫണ്ടിങ്ങ് നടത്തിയതായി എൻഐഎ കണ്ടെത്തൽ. കേസിൽ പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ മറ്റ് മൂന്ന് പേർക്കെതിരെ(എൻഐഎ) ശനിയാഴ്ച മുംബൈ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

ഇന്ത്യയിൽ വിവിധ തീവ്രവാദ, ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അന്തർദേശീയ സംഘടിത ക്രിമിനൽ സിൻഡിക്കേറ്റാണ് ഡി-കമ്പനി.മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ മറ്റ് ഭാഗങ്ങൾ വായിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) എന്നീ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

ALSO READ : Sharon Murder Case: ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ തള്ളി

മുംബൈ സ്വദേശികളായ ആരിഫ് അബൂബക്കർ ഷെയ്ഖ്, ഷബീർ അബൂബക്കർ ഷെയ്ഖ്, മുഹമ്മദ് സലിം ഖുറേഷി എന്നിവരാണ് മറ്റ് മൂന്ന് പേർ. പ്രതികൾ വിവിധ തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി സംഘത്തിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾ തുടരാൻ ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് എൻഐഎ വക്താവ് പറഞ്ഞു. 

ഇന്ത്യയുടെ സുരക്ഷ അപകടത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ,ഭീകരർക്കായി ഡി-കമ്പനിക്ക് വേണ്ടി വലിയ തുക സ്വരൂപിക്കാനും കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്നു. ഇത് പൊതുസമൂഹത്തിന്റെ മനസ്സിൽ ഭയം വിതയ്ക്കുകയും ചെയ്യുന്നു എന്ന് എൻഐഎ അന്വേഷണത്തിൽ പറയുന്നു.

"അറസ്റ്റിലായ പ്രതികൾ വിദേശത്തുള്ള  പ്രതികളിൽ നിന്ന് ഹവാല വഴികളിലൂടെ വൻതോതിൽ പണം കൈപ്പറ്റിയതായും തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ഫണ്ടിങ്ങാണ് ഇവർക്ക് രാജ്യത്ത് വിവിധ ഭീകര പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News